NewsLife Style

ദിവസവും ഒരു ക്യാരറ്റ് വീതം പച്ചയ്ക്ക് കഴിച്ചാൽ

 

 

ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങളിൽ പച്ചക്കറികളുടെ പങ്ക് വളരെ വലുതാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ പലതരം പച്ചക്കറികളിൽ നിന്നും ലഭിക്കുന്നുണ്ട്. ഇത്തരം പച്ചക്കറികളിൽ പ്രധാനപ്പെട്ട ഒന്നാണ് ക്യാരറ്റ്. ദിവസവും ഒരു ക്യാരറ്റ് വീതം പച്ചയ്ക്ക് കഴിക്കുന്നത് കൊണ്ട് ഗുണങ്ങൾ ഒരുപാടുണ്ട്.

ക്യാരറ്റ് ഓക്സിഡേഷൻ മൂലമുണ്ടാകുന്ന നാശത്തെ നിർവീര്യമാക്കുകയും ഹൃദ്രോഗ സാധ്യതയെ പ്രതിരോധിക്കുകയും ചെയ്യുന്നു. പിത്തരസം ഉൽപ്പാദിപ്പിക്കുന്നതിലൂടെ ക്യാരറ്റ് കൊളസ്‌ട്രോൾ കുറയ്ക്കുകയും ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ആഗിരണം ചെയ്യുകയും ചെയ്യുന്നു.

ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികൾ കൂടുതൽ കഴിക്കുന്ന സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത കുറയുന്നുവെന്ന് സമീപകാല ഗവേഷണങ്ങൾ പറയുന്നു. ദിവസവും ഒരു ക്യാരറ്റ് വീതം കഴിക്കുന്നത് ചർമ്മത്തെ മൃദുവായും ആരോഗ്യത്തോടെയും നിലനിർത്തും. ഇതുവഴി നിർജ്ജിലീകരണം തടയുകയും അതിലൂടെ ചർമ്മത്തെ ഫലപ്രദമായി സംരക്ഷിക്കുന്നു. കാരറ്റിന്റെ സമ്പന്നമായ പോക്ഷക ഗുണങ്ങൾ നിങ്ങളുടെ ചർമ്മ കോശങ്ങളെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു.

ചർമ്മത്തെ കൂടുതൽ യുവത്വവും തിളക്കവുമുള്ളതാക്കി സംരക്ഷിക്കാൻ ക്യാരറ്റ് കൊണ്ട് വീട്ടിൽ തന്നെ ഒരു ഫേഷ്യൽ മാസ്ക് തയ്യാറാക്കി ഉപയോഗിക്കാം. കൂടാതെ ക്യാരറ്റിലെ പോഷകങ്ങൾ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാനും മുടിയുടെ കോശങ്ങളെ പുനഃസ്ഥാപിക്കാനും സഹായിക്കുന്നു.

ക്യാരറ്റിലെ കരോട്ടിനോയിഡുകൾ രക്താർബുദത്തിനെതിരെ പോരാടുന്നതിനും ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. മോണകളെയും പല്ലുകളെയും ദോഷകരമായ ബാക്ടീരികളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു. കൂടാതെ, കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ക്യാരറ്റ് സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button