ഭക്ഷണത്തില്‍ രുചി കൂട്ടാനായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. എന്നാല്‍, രുചിക്കുമപ്പുറം പല ഗുണങ്ങളാണ് ഈ കുഞ്ഞു സസ്യം നമുക്ക് നല്‍കുന്നത്. വില്ലന്‍ ചുമ, കണ്ണുവേദന, വയറുവേദന എന്നിവയ്ക്ക് പറ്റിയ ഔഷധമാണ് വെളുത്തുള്ളി. കൂടാതെ, ഗ്യാസ് ട്രബിളിന് വെളുത്തുള്ളി ചതച്ച് പാലില്‍ കാച്ചി ദിവസവും രാത്രി കഴിക്കുന്നത് ഫലപ്രദമാണ്. വെളുത്തുള്ളി, കായം, ചതകുപ്പ ഇവ സമം പൊടിച്ച് ഗുളികയാക്കി ചൂടുവെള്ളത്തില്‍ ദഹനക്കേടിന് കഴിക്കാവുന്നതാണ്. വെളുത്തുള്ളി പിഴിഞ്ഞ നീരില്‍ ഉപ്പുവെള്ളം ചേര്‍ത്ത് ചൂടാക്കി ചെറുചൂടോടെ മൂന്ന് തുള്ളി വീതം ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദനക്ക് ശമനമുണ്ടാകും. തുടര്‍ച്ചയായി വെളുത്തുള്ളി കഴിച്ചാല്‍ അമിത രക്തസമ്മര്‍ദ്ദം കുറയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
മാംഗനീസ്, സെലിനിയം, വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി 6, അല്ലിസിന്‍ ഉള്‍പ്പെടെയുള്ള മറ്റ് ആന്റിഓക്‌സിഡന്റുകള്‍ പോലുള്ള വൈറ്റമിനുകളും ധാതുക്കളും വെളുത്തുള്ളിയില്‍ നിറഞ്ഞിരിക്കുന്നു.
വെളുത്തുള്ളിയിലെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ശരീരത്തിലെ രക്തപ്രവാഹം കൂടുതല്‍ എളുപ്പമാക്കുന്നു.
ഭക്ഷണത്തില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നതിലൂടെ കൊളസ്ട്രോള്‍ കുറയുന്നു. ഇതിന്റെ ഫലമായി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയുന്നു.
വെളുത്തുള്ളി കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കുന്നതിനാല്‍ ഹൃദ്രോഗ സാധ്യതയും കുറയുന്നു.
പാകം ചെയ്യുന്ന വെളുത്തുള്ളി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ജലദോഷത്തിന്റെയും പനിയുടെയും ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു.
കായിക താരങ്ങളുടെ മികച്ച പ്രകടനത്തിനായി ഭക്ഷണത്തില്‍ കൂടുതലായി വെളുത്തുള്ളി ചേര്‍ത്തിരുന്നു. ഇപ്പോള്‍ അത്‌ലറ്റുകളും സാധാരണക്കാരായ ആളുകളും വ്യായാമം മൂലമുണ്ടാകുന്ന ക്ഷീണം കുറയ്ക്കാന്‍ ഇത് ഉപയോഗിക്കുന്നു.
Post Your Comments