KeralaLatest NewsNews

മുഖ്യമന്ത്രിക്ക് എതിരെ ഇനി മിണ്ടിപ്പോകരുത്, ഭരണം പോകുമെന്ന് ഒന്നും നോക്കില്ല: രമയ്ക്ക് ‘പയ്യന്നൂർ സഖാക്കളുടെ’ വധഭീഷണി

കെ.കെ രമ എം.എല്‍.എയ്ക്കെതിരെ വധഭീഷണി. മുഖ്യമന്ത്രിയ്ക്ക് എതിരെ സംസാരിക്കരുതെന്നും, ഇനിയും സംസാരിച്ചാല്‍ ചിലത് ചെയ്യേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് ഭീഷണി കത്ത്. ‘പയ്യന്നൂർ സഖാക്കൾ’ എന്ന പേരിലാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. പയ്യന്നൂരില്‍ കാണാമെന്നും കത്തിൽ പറയുന്നുണ്ട്. സംഭവത്തില്‍ കെ.കെ രമ ഡിജിപിയ്ക്ക് പരാതി നല്‍കി. ബുധനാഴ്ച്ച എംഎല്‍എ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്.

തുടര്‍ച്ചയായി മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ്, ഇത് അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി രമയ്ക്ക് ഭീഷണി കത്ത് അയച്ചിരിക്കുന്നത്. ഇനി ഇത്തരത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ ചിലത് ചെയ്യേണ്ടി വരുമെന്നും ഇക്കാര്യം നടപ്പാക്കാന്‍ ഭരണം പോകുമെന്നൊന്നും നോക്കില്ലെന്നുമാണ് ഭീഷണി. എം.എം മണി മാപ്പ് പറയണമെന്ന് പറയാന്‍ നാണമുണ്ടോ? ഓഞ്ചിയം രക്ഷസാക്ഷികളെ അല്പമെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍ ഉളുപ്പിലാതെ കോണ്‍ഗ്രസുകാരുടെ വോട്ട് വാങ്ങി എം.എൽ.എ ആകുമോ? നിങ്ങളെ ഒറ്റുകാരി എന്നല്ലാതെ വേറെന്താണ് വിളിക്കേണ്ടതെന്നും കത്തിൽ ചോദിക്കുന്നുണ്ട്.

നിയമസഭയില്‍, സഞ്ചരിക്കുന്ന അടിയന്തിരാവസ്ഥ എന്ന വിമര്‍ശനമടക്കം മുഖ്യമന്ത്രിക്കെതിരേ ഉന്നയിക്കുകയും എം.എം. മണി കെ.കെ. രമയ്ക്ക് എതിരായി പ്രസ്താവന നടത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ ആണ് വധഭീഷണി കത്ത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ മുരളീധരന്‍ എംപി, കെ സി വേണുഗോപാല്‍ എന്നിവരോട് സൂക്ഷിക്കാന്‍ പറയണമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button