
ഗുരുഗ്രാം: ഇന്‍ഷൂറന്‍സ് ഏജന്റായ നാല്‍പ്പതു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് പേര് അറസ്റ്റില്‍. ഹരിയാനയിലെ ബോണ്ട്സിയിലാണ് സംഭവം. ഇന്‍ഷൂറന്‍സ് ഏജന്റായ സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തതെന്നാണ് കേസ്.
ഇവരെ അവരുടെ പഴയൊരു പോളിസി ഉടമ ബന്ധപ്പെടുകയും പരിചയത്തിലുള്ള ഒരു ഹെഡ്മാസ്റ്റര്‍ക്ക് 30 ലക്ഷത്തിന്റെ പോളിസി എടുക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു. ഇവര്‍ പറഞ്ഞത് അനുസരിച്ച് പോളിസി കാര്യങ്ങള്‍ സംസാരിക്കാന്‍ ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ മൂന്ന് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.
സ്ത്രീയെ വിളിച്ചുവരുത്തിയാളും അയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് അറസ്റ്റില്‍ ആയത്. വികാസ് ജന്‍ഗു എന്നയാളാണ് പ്രധാന പ്രതി, ജിതേന്ദ്ര ചൗധരി, നിതിന്‍ എന്നിവരാണ് പ്രതികള്‍.
Post Your Comments