കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഒരു വധശ്രമവും ആ വിമാനത്തിൽ ഉണ്ടായിട്ടില്ലെന്നും ഉണ്ടായത് പ്രതിഷേധം മാത്രമാണെന്നും അഭിഭാഷകൻ ഹരീഷ് വാസുദേവൻ ശ്രീദേവി. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിൽ ‘വധശ്രമം’ എന്ന കള്ളക്കേസുണ്ടാക്കി ഒരു പ്രതിപക്ഷ മുൻ എം.എൽ.എയെ അറസ്റ്റ് ചെയ്യുന്നതൊക്കെ ചീപ്പ് ഏർപ്പാട് ആണെന്ന് അദ്ദേഹം പറയുന്നു. അധികാര ദുർവിനിയോഗത്തിന്റെ ക്ലാസിക് ഉദാഹരണമാണ് അതെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
ഇനിയെങ്കിലും സൈബർ സഖാക്കൾ ‘വധശ്രമ’ ക്യാപ്സൂൾ നിർത്തണമെന്നും, ഇത്തരം സമരരൂപങ്ങൾ ആസൂത്രണം ചെയ്ത യു.ഡി.എഫ് നേതൃത്വത്തെ മെറിറ്റിൽ ഓഡിറ്റ് ചെയ്യാനുള്ള പണി നോക്കണമെന്നും അദ്ദേഹം പറയുന്നു. പോലീസ് അനുസരിക്കേണ്ടത് നിയമത്തെയാണ്, നിയമത്തെ മാത്രമാണ്. പോലീസിനെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദിയ്ക്കെതിരെ വിമാനത്തിൽ വെച്ച് മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ഡി.വൈ.എഫ്.ഐ നേതാക്കളെ വധശ്രമത്തിന് അറസ്റ്റ് ചെയ്താലേ ചില സഖാക്കൾക്ക് ധാർമ്മികബോധവും ചിന്താശേഷിയുമൊക്കെ ഉണ്ടാകൂ എന്നും ഹരീഷ് ചൂണ്ടിക്കാട്ടുന്നു.
ഹരീഷ് വാസുദേവന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
മുഖ്യമന്ത്രിക്ക് എതിരെ ഒരു വധശ്രമവും ആ വിമാനത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടായത് പ്രതിഷേധമാണ്. അതിനീ നാട്ടിലെ ഏവിയേഷൻ നിയമമനുശാസിക്കുന്ന ശിക്ഷ അവർക്ക് ലഭിക്കും. ഗൂഢാലോചനയുണ്ടെങ്കിൽ അതിൽ പങ്കെടുത്തവർക്കും കിട്ടും.
പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിൽ ‘വധശ്രമം’ എന്ന കള്ളക്കേസുണ്ടാക്കി ഒരു പ്രതിപക്ഷ മുൻ MLA യെ അറസ്റ്റ് ചെയ്യുന്നതൊക്കെ ചീപ്പ് ഏർപ്പാട് മാത്രമല്ല, അധികാര ദുര്വിനിയോഗത്തിന്റെ ക്ലാസിക് ഉദാഹരണമാണ്. ജനങ്ങൾ ഏൽപ്പിച്ച അധികാരത്തോടുള്ള പുച്ഛവും അതിലുണ്ട്. പൊലീസിന് മേലേയുള്ളൂ ആധിപത്യം, കോടതിക്ക് മുകളിലില്ല, അതുകൊണ്ട് പ്രതിക്ക് ജാമ്യം കിട്ടി. ഇതിന്റെ കക്ഷിരാഷ്ട്രീയ ഗുണമാകട്ടെ, പ്രതിപക്ഷത്തിന് മാത്രമാണ് കിട്ടുക. വെളുക്കാൻ തേച്ചത് പാണ്ടായി.
ഏകാധിപത്യ പ്രവണതകൾ ആരംഭിക്കുക ഇത്തരം അധികാര ദുർവിനിയോഗങ്ങളിൽ നിന്നാണ്. ആരായാലും, ഇത്തരം മണ്ടത്തരം ഉപദേശിക്കുന്നവർ സ്റേറ്റിന്റെയോ മുഖ്യമന്ത്രിയുടെ പോലുമോ നന്മ ആഗ്രഹിക്കുന്ന സുഹൃത്തല്ല.
നരേന്ദ്രമോദിയ്ക്കെതിരെ വിമാനത്തിൽ വെച്ച് മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ ???? നേതാക്കളെ വധശ്രമത്തിന് അറസ്റ്റ് ചെയ്താലേ ചില സഖാക്കൾക്ക് ധാർമ്മികബോധവും ചിന്താശേഷിയുമൊക്കെ ഉണ്ടാകൂ.. കഷ്ടം.
Post Your Comments