കണ്ണൂര്‍: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന ആരോപണം തെറ്റായ പ്രചാരണമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ആകാശത്ത് നിന്നുള്ള പ്രചാരണമാണത്. അത് വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്ററിന് നേരെയുണ്ടായ സ്‌ഫോടക വസ്തു ഏറിന് പിന്നില്‍ സിപിഐഎം തന്നെയാണെന്ന് ജനം ടി വിയും മറുനാടന്‍ മലയാളിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജയരാജന്റെ പ്രതികരണം.
ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന ഒരു രേഖയും പൊലീസിന് ലഭിച്ചിട്ടില്ല. ആകാശത്ത് നിന്ന് ഒരു കൂട്ടര്‍ വര്‍ത്തമാനം പറയുമ്പോള്‍ വിശ്വസിക്കരുത്. തെറ്റായ പ്രചാരണമാണ്, പൊലീസ് നല്ലനിലയില്‍ അന്വേഷണം നടത്തുന്നുണ്ട്.
അന്വേഷണം പലരിലേക്കും നീണ്ട് പോയിക്കൊണ്ടിരിക്കുന്നുണ്ട്. കുറേ വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. മുഴുവന്‍ വിവരവും മനസ്സിലാക്കിയാല്‍ പൊലീസ് നിങ്ങളുടെ മുന്നില്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും വാര്‍ത്തയോട് പ്രതികരിക്കവെ ഇ പി ജയരാജന്‍ പറഞ്ഞു.
Post Your Comments