KeralaLatest NewsNews

ഇ.പി ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയെന്ന് രമേശ് ചെന്നിത്തല

 

 

തിരുവനന്തപുരം: ഇ.പി ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി ഉത്തരവ് മുഖ്യമന്ത്രിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് രമേശ് ചെന്നിത്തല. വിമാനത്തിൽ ഉണ്ടായ സംഭവത്തിൽ പിണറായി വിജയൻ നിയമസഭയിൽ കള്ളം പറഞ്ഞെന്നും തുടക്കം മുതൽ സർക്കാരും ആഭ്യന്തരവകുപ്പും നടത്തിക്കൊണ്ടിരിക്കുന്ന കള്ളക്കളി ചീട്ടുകൊട്ടാരം പോലെ പൊളിയുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

‘പോലീസ് നിലപാട് നാണക്കേടാണ്. കെ.എസ് ശബരീനാഥൻ്റെ അറസ്റ്റ് അടക്കം പോലീസിൻ്റെ വിശ്വാസ്യത നഷ്ടപ്പെടുത്തി. ചരിത്രത്തിൽ ഒരിക്കലുമില്ലാത്ത രാഷ്ട്രീയ ഇടപെടലുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

പോലീസിലെ ഇടത് അനുഭാവ അസോസിയേഷൻ്റെ നിയന്ത്രണത്തിലാണ് സേനയെന്ന ആരോപണം വളരെ ഗൗരവമുള്ളതാണ്’ ചെന്നിത്തല കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button