Latest NewsKeralaNews

യുവതിയുടെ ബാഗ് മോഷ്ടിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

മധ്യപ്രദേശ്: യുവതിയുടെ ബാഗ് മോഷ്ടിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. 40,000 രൂപ അടങ്ങിയ ബാഗ് ആണ് മോഷ്ടിച്ചത്. മധ്യപ്രദേശിലെ ജബല്‍പുര്‍ ജില്ലയിലാണ് സംഭവം. തങ്ങള്‍ക്ക് എന്‍ട്രന്‍സ് കോച്ചിംഗിന് നല്‍കാനുള്ള ഫീസിന് വേണ്ടിയാണ് മോഷണം നടത്തിയതെന്ന് ചോദ്യം ചെയ്യലിനിടെ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

 

മോഷണം നടത്തുന്നതിനായി രണ്ട് വിദ്യാര്‍ത്ഥികളും കുറച്ചധികം ദിവസം ഗൂഢാലോചന നടത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു. തങ്ങള്‍ക്ക് ആവശ്യമുള്ള തുക ആരുടെയെല്ലാം കയിലുണ്ടെന്ന് പരിശോധിക്കാനായി ഇരുവരും ബാങ്കുകള്‍ സന്ദര്‍ശിച്ചിരുന്നു. ഒടുവില്‍ ഒരു സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും 40,000 രൂപ ലഭിച്ച സ്ത്രീയെ ഇവര്‍ കണ്ടെത്തുകയും ബാഗ് മോഷ്ടിക്കുകയുമായിരുന്നു.

 

വഴിയോര കച്ചവടക്കാരില്‍ നിന്ന് പഴങ്ങള്‍ വാങ്ങാനായി ഈ സ്ത്രീ നില്‍ക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ പണമടങ്ങിയ ബാഗ് വലിച്ചെടുക്കുകയും ബൈക്കില്‍ അതിവേഗത്തില്‍ രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗോസല്‍പുര്‍ പോലീസ് ഇരുവരേയും പിടികൂടുന്നത്. രേവ ജില്ലയിലെ മിസിരിഹ ഗ്രാമത്തിലെ താമസക്കാരാണ് പ്രതികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button