റിയാദ്: ശനിയാഴ്ച്ച വരെ രാജ്യത്ത് ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. റിയാദിന്റെ കിഴക്കൻ പ്രദേശങ്ങൾ, ഖസീം, വടക്കൻ അതിർത്തികൾ തുടങ്ങിയ സ്ഥലങ്ങളിൽ 45 ഡിഗ്രി സെൽഷ്യസ് മുതൽ 47 ഡിഗ്രി വരെയായിരിക്കും താപനില.
Read Also: വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഖനന മാഫിയ സംഘം ലോറി കയറ്റി കൊലപ്പെടുത്തി
രാജ്യത്തെ ഭൂരിഭാഗം ഗവർണറേറ്റുകളിലും പരമാവധി താപനില 47 ഡിഗ്രി സെൽഷ്യസിനും 50 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. മദീനയിലെയും യാംബുവിന്റെ ചില ഭാഗങ്ങളിലും വരും ദിവസങ്ങളിൽ ചൂട് ഉയരാനിടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. 47 ഡിഗ്രി മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെയാകും മേഖലയിൽ അനുഭവപ്പെടുന്ന താപനിലയെന്നാണ് മുന്നറിയിപ്പ്.
അതേസമയം, വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് സൗദി ഉച്ചവിശ്രമം അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമം നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് 12 മുതൽ 3 വരെ പുറം ജോലികൾക്ക് നിരോധനം ഏർപ്പെടുത്തിയതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
നിയന്ത്രണങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഓരോ ലംഘനത്തിനും 3,000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. സ്ഥാപനം താൽക്കാലികമായോ സ്ഥിരമായോ അടച്ചു പൂട്ടുകയും ചെയ്യുമെന്നും അധികൃതർ അറിയിച്ചിരുന്നു. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷിതത്വത്തിനാണ് നേരിട്ടുള്ള സൂര്യ പ്രകാശത്തിൽ തുറന്ന സ്ഥലത്തു ജോലി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയത്.
നിരോധനത്തിൽ നിന്ന് ഒഴിവാക്കിയ ചില മേഖലകൾ ഒഴികെ സ്വകാര്യ മേഖലയിലെ എല്ലാ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്.
Read Also: ‘ഞാന്‍ സന്തോഷവാനായിരിക്കുന്നതിന് കാരണം നീയാണ്’: സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി പന്തിന്റെ കാമുകി
Post Your Comments