ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തു റാങ്കിൽ ഇടം നേടി ഗൗതം അദാനി. ബ്ലുംബെർഗ് ബില്യണയർ ഇൻഡക്സിലെ ആദ്യ പത്തിലെ ഏക ഇന്ത്യൻ സാന്നിധ്യവും ഗൗതം അദാനിയാണ്. റിലയൻസ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനി റാങ്ക് പട്ടികയിൽ പതിനൊന്നാം സ്ഥാനത്താണ്. അദാനി ഗ്രൂപ്പിന്റെ മേധാവിയാണ് ഗൗതം അദാനി.
കണക്കുകൾ പ്രകാരം, അദാനിയുടെ ആസ്തി 110 ശതകോടി ഡോളറാണ്. അതേസമയം, മുകേഷ് അംബാനിയുടെ ആസ്തി 85.7 കോടി ഡോളറാണ്. ഇത്തവണ അംബാനിയെ പിന്തള്ളിയാണ് അദാനിയുടെ മുന്നേറ്റം.
Also Read: കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട
ബ്ലുംബെർഗ് ബില്യണയർ ഇൻഡക്സിലെ ആദ്യ സ്ഥാനം കരസ്ഥമാക്കിയത് ഇലോൺ മസ്കാണ്. 220 ശതകോടി ഡോളറാണ് ഇലോൺ മസ്കിന്റെ ആസ്തി. ടെസ്‌ല, സ്പെയ്സ് എക്സ് എന്നിവയുടെ സഹസ്ഥാപകനാണ് ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, 2025 ഓടെ ആദ്യ ട്രില്യണർ എന്ന നിലയിലേക്ക് ഇലോൺ മസ്ക് ഉയരുമെന്നാണ് വിലയിരുത്തൽ.
ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ്, എൽവിഎംഎച്ച് ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബെർണാഡ് ആർനോൾട്ട്, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സ് തുടങ്ങിയവരാണ് പട്ടികയിൽ ഇടം നേടിയ ലോകത്തിലെ അതിസമ്പന്നർ.
Post Your Comments