ലക്നൗ: ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ, നാല് മാസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്മാർ പിതാവിൽ നിന്ന് തട്ടിയെടുത്ത്, മൂന്ന് നിലയുള്ള വീടിന് മുകളിൽ നിന്ന് എറിഞ്ഞു കൊന്നു. ഷാഹി പോലീസ് സ്റ്റേഷൻ പരിധിയിലെ ദുങ്ക ഏരിയയിൽ, വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.
മൂന്ന് നിലകളുള്ള വീടിന് മുകളിൽ കുഞ്ഞിനെ കയ്യിലെടുത്ത് പിതാവ് നിൽക്കുകയായിരുന്നു. പെട്ടെന്ന്, ഒരു കൂട്ടം കുരങ്ങന്മാർ മേൽക്കൂരയിൽ കയറി പിതാവിനെ ആക്രമിക്കുകയായിരുന്നു.
കിഫ്ബിയിലേക്ക് വിദേശ നിക്ഷേപം: മുൻ ധനമന്ത്രി തോമസ് ഐസക്കിന് ഇഡി നോട്ടിസ്
പിതാവ് സഹായത്തിനായി നിലവിളിച്ചുവെങ്കിലും, കുടുംബത്തിലെ മറ്റ് അംഗങ്ങൾ രക്ഷിക്കാൻ എത്തുന്നതിന് മുമ്പ്, കുരങ്ങന്മാർ കുഞ്ഞിനെ തട്ടിയെടുത്ത് മേൽക്കൂരയിൽ നിന്ന് എറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ കുഞ്ഞ് മരിച്ചു. മൂന്നാം നിലയിലെത്തിയ മറ്റ് കുടുംബാംഗങ്ങളെയും കുരങ്ങുകൾ ആക്രമിച്ചു.
Post Your Comments