ഹൈദരാബാദ്: തെലങ്കാനയിലെ മഴയ്ക്ക് പിന്നിൽ വിദേശ കൈകളുണ്ടെന്ന് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. മേഘവിസ്ഫോടനം ഗൂഢാലോചനയാണെന്ന് അദ്ദേഹം ആരോപിച്ചു. ഭദ്രാചലം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം നടന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഗോദാവരി നദീതടത്തിൽ ഉൾപ്പെടെ, രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഉണ്ടായ മേഘവിസ്ഫോടനങ്ങൾക്ക് പിന്നിൽ വിദേശ കൈകളുണ്ടെന്ന് തനിക്ക് വിവരം ലഭിച്ചതായി കെ. ചന്ദ്രശേഖർ റാവു പറഞ്ഞു. എന്തുതന്നെയായാലും, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഇത്തരം സാഹചര്യങ്ങളിൽ ജനങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒറ്റ അക്കൗണ്ടിൽ ഇനി 5 പ്രൊഫൈലുകൾ കൈകാര്യം ചെയ്യാം, പുതിയ മാറ്റങ്ങളുമായി ഫെയ്സ്ബുക്ക്
‘ക്ലൗഡ് ബേസ്റ്റ് എന്നൊരു പുതിയ സംഗതി വന്നിരിക്കുന്നു. അത് എത്രത്തോളം ശരിയാണെന്ന് എനിക്കറിയില്ല. ശത്രുതയുള്ള ആരോ നമ്മുടെ രാജ്യത്ത് മേഘവിസ്ഫോടനം നടത്തുന്നു. പണ്ട് കശ്മീരിന് സമീപം ലേ ലഡാക്കിലും പിന്നീട്, ഉത്തരാഖണ്ഡിലും ഇപ്പോൾ ഗോദാവരി മേഖലയിലും അവർ അത് ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ ലഭിച്ചത്,’ ഭദ്രാചലത്ത് നടന്ന യോഗത്തിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു വ്യക്തമാക്കി.
ഞായറാഴ്ച ഭദ്രാചലത്തിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച മുഖ്യമന്ത്രി കെ.സി.ആർ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി 1000 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. ദുരിത ബാധിതരായ ഓരോ കുടുംബത്തിനും പതിനായിരം രൂപ ധന സഹായം നൽകുമെന്നും രണ്ട് മാസത്തേക്ക് ഇരുപത് കിലോ അരി സൗജന്യമായി നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
Post Your Comments