കഴിക്കുന്ന ഭക്ഷണത്തിനു രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗം കൂട്ടുവാനുള്ള കഴിവുണ്ട്. ആരോഗ്യകരമായ ഭക്ഷണം എന്നാല്‍, രുചി ഇല്ലാത്ത ആഹാരം എന്ന പൊതു ധാരണ മാറ്റാം. പ്രമേഹരോഗികള്‍ക്കു കഴിക്കാവുന്നൊരു നാരങ്ങാ ചോറ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
അരി – മുക്കാല്‍ കപ്പ് (105 ഗ്രാം)
കപ്പലണ്ടി – 25 ഗ്രാം
കടലപ്പരിപ്പ് – 25 ഗ്രാം
എണ്ണ – 10 ഗ്രാം
കടുക് – ഒരു നുള്ള്
മഞ്ഞള്‍പ്പൊടി – ഒരു നുള്ള്
നാരങ്ങാനീര് – അര ടേബിള്‍സ്പൂണ്‍
കറിവേപ്പില – ഒരു ടേബിള്‍സ്പൂണ്‍
വെള്ളം – രണ്ടു കപ്പ്
Read Also : ഭാര്യ താലി അഴിച്ചുമാറ്റുന്നത് ഭര്‍ത്താവിന് വിവാഹ മോചനത്തിന് പര്യാപ്തമായ കാരണമെന്ന് ഹൈക്കോടതി
അരി തിളച്ച വെള്ളത്തില്‍ മുക്കാല്‍വേവ് വേവിക്കുക. എണ്ണ ചൂടാക്കി കടലപ്പരിപ്പും കപ്പലണ്ടിയും കടുകും ഇട്ടു പൊട്ടിക്കുക. അതിലേക്ക് ഉപ്പും മഞ്ഞള്‍പ്പൊടിയും ചോറും ഇടുക. എല്ലാം ഇളക്കി കറിവേപ്പിലയും നാരങ്ങാനീരും ചേര്‍ത്തു വെള്ളം വറ്റുന്നതു വരെ വഴറ്റുക. സ്വാദിഷ്ടമായ നാരങ്ങാ ചോറ് റെഡി.
Post Your Comments