Latest NewsNewsBeauty & StyleLife StyleHealth & Fitness

മുഖക്കുരു തടയാൻ ചെയ്യേണ്ടത്

ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പേടിസ്വപ്നമാണ് കൗമാരത്തിന്റെയും യൗവനത്തിന്റെയും തുടക്കത്തിലേ കാണപ്പെടുന്ന മുഖക്കുരു. ചെറിയ കുരുക്കള്‍ മുതല്‍ വൈറ്റ് ഹെഡ്‌സ്, ബ്ലാക്ക് ഹെഡ്‌സ് എന്നിവയെല്ലാം ഉണ്ടാകും. എന്തൊക്കെ ചെയ്തിട്ടും ഫലമില്ലാത്തതാണ് പലരുടെയും പ്രശ്‌നം. 11 മുതല്‍ 30 വരെ വയസ്സിനിടയില്‍ എണ്‍പത് ശതമാനം ആളുകള്‍ക്കും മുഖക്കുരു ഉണ്ടാകുന്നുണ്ട് എന്നാണ് പഠനം. എന്നാല്‍, പിന്നീട് മുഖക്കുരു കുറയുകയും 40 കളിലും 50 കളിലും ഇവ വീണ്ടും തലപൊക്കുകയും ചെയ്യുന്നതായി കാണാറുണ്ട്.

കൗമാരകാലത്ത് മുഖക്കുരു ഇല്ലാത്ത സ്ത്രീകളില്‍പ്പോലും യൗവനത്തില്‍ ആര്‍ത്തവത്തിന് മുന്‍പായി മുഖക്കുരു വരുന്നുണ്ട്.

Read Also : കെ.കെ രമയ്ക്കെതിരായ വിവാദ പരാമര്‍ശം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ. സുധാകരന്‍

ചര്‍മ കോശങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മൂലം രോമകൂപങ്ങളുടെ സുഷിരങ്ങളില്‍ തടസ്സം നേരിടുന്നതാണ് മുഖക്കുരുവായി പരിണമിക്കുന്നത്. അതോടൊപ്പം സ്‌നേഹഗ്രന്ഥികളുടെ അമിതപ്രവര്‍ത്തനം മൂലം രോമകൂപങ്ങളില്‍ സീബവും ചര്‍മത്തിലെ കോശങ്ങളും അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇത് ചര്‍മത്തില്‍ സ്വാഭാവികമായി തന്നെ കണ്ടു വരുന്ന പ്രൊപ്യോനിബാക്ടീരിയം അക്‌നെസ് എന്ന ബാക്ടീരിയയുടെ അമിതപ്രജനനത്തിനും ഫിലോസ്‌ബെഷ്യസ് യൂണിറ്റിന്റെ നീര്‍വീക്കത്തിനും വഴിയൊരുക്കുന്നു. ഇതെല്ലാമാണ് മുഖക്കുരുവിലേക്ക് നയിക്കുന്നത്.

മിക്കപ്പോഴും മുഖക്കുരുക്കള്‍ ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നില്ല എങ്കിലും ചിലപ്പോള്‍ പെണ്‍കുട്ടികളില്‍ പോളിസിസ്റ്റിക് ഒവേറിയന്‍ ഡിസീസ് (PCOD) ലക്ഷണമായി ഇത് മാറാം. എണ്ണമയമുള്ള ആഹാരം കുറയ്ക്കുക, ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക എന്നിവ മുഖക്കുരു തടയാന്‍ ഫലപ്രദമാണ്. വിറ്റാമിന്‍ B6 അടങ്ങിയ ആഹാരം കൂടുതല്‍ കഴിക്കുന്നതും നല്ലതുതന്നെ. മുഖക്കുരു ശല്യം വര്‍ദ്ധിച്ചാല്‍ ഒരു ചര്‍മരോഗവിദഗ്ധന്റെ സഹായം തേടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button