Latest NewsKeralaNews

ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസ്: മൂന്ന് പേർ കൂടി പിടിയിൽ

തൃശ്ശൂര്‍: തൃശ്ശൂരില്‍ ബാറിലുണ്ടായ സംഘർഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മൂന്ന് പേർ കൂടി അറസ്റ്റിൽ. കാട്ടൂർ സ്വദേശികളായ ജിഷ്ണു, സുബീഷ്, എടത്തിരുത്തി സ്വദേശി അമൽ എന്നിവരാണ് പിടിയിലായത്. ഇതോടെ, കേസില്‍ ഉള്‍പ്പെട്ട ഒൻപത് പ്രതികളും അറസ്റ്റിലായി.

 

അതുൽ, ധനീഷ്, യാസിം, അജ്മൽ ജലീൽ, അമിത് ശങ്കർ, വിഷ്ണു എന്നിവരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കൊടുങ്ങല്ലൂർ കോടതി റിമാൻഡ് ചെയ്തു. പ്രതികൾ സഞ്ചരിച്ച കാർ മറ്റൊരിടത്തേക്ക് മാറ്റിയെന്ന കുറ്റമാണ് സുബീഷിനെതിരെ ചുമത്തിയിരിക്കുന്നത്. അമലും, ജിഷ്ണുവും കേസിൽ നേരിട്ട് പങ്കെടുത്തവരാണ്.

 

പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി  ബൈജുവാണ്  കഴിഞ്ഞ ദിവസം രാത്രി തൃശ്ശൂർ സ്വദേശി കൃഷ്ണരാജിന്റെ ഉടമസ്ഥതയിലുള്ള കൊപ്രക്കളത്തെ സെൻട്രൽ റെസിഡൻസി ബാറിൽ കൊല്ലപ്പെട്ടത്. ബില്ലിൽ തിരിമറി നടന്നതായി ബാറുടമ കണ്ടെത്തിയതിനെ തുടർന്ന് പിരിച്ചുവിട്ട ജീവനക്കാരാണ് ക്വട്ടേഷൻ സംഘത്തെയും കൂട്ടി വന്ന് ആക്രമണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button