മോസ്കോ: എല്ലാ ഉക്രൈൻ പൗരന്മാർക്കും റഷ്യൻ പൗരത്വം നൽകാൻ ഉത്തരവിട്ട് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ഇതുസംബന്ധിച്ച നടപടികൾ വേഗത്തിലാക്കാനും അദ്ദേഹം ഉത്തരവിട്ടു.
പൗരത്വത്തിനുള്ള അനുമതി നൽകുന്ന ബില്ലിൽ പുടിൻ ഒപ്പിട്ടതായി ക്രെംലിൻ അറിയിച്ചു. ഉക്രൈൻ പൗരന്മാരെ വലയ്ക്കരുത് എന്നും, നടപടികൾ ലളിതവും ആയാസരഹിതവും ആയി പൂർത്തിയാക്കാനും അദ്ദേഹം പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ഫാസ്റ്റ്-ട്രാക്ക് സംവിധാനത്തിലാണ് ഈ സേവനം പ്രവർത്തിക്കുക.
Also read: റഷ്യയുടെ അത്ലറ്റുകളെ ഒളിമ്പിക്സിൽ നിന്നും വിലക്കിയേക്കും: ഒളിമ്പിക് കമ്മിറ്റി
മെയ് മാസത്തിൽ, ഗെർസൺ, സാപ്പോറിസീഷ്യ എന്നിവിടങ്ങളിൽ താമസിക്കുന്ന ഉക്രൈൻ പൗരന്മാർക്ക് അതിവേഗം പൗരത്വം നൽകാൻ പുടിൻ ഉത്തരവിട്ടിരുന്നു. പൂർണ്ണമായും റഷ്യൻ സൈനികർ നിയന്ത്രിക്കുന്ന പ്രദേശങ്ങളാണ് ഇവ എന്നതാണ് അതിനു പ്രധാന കാരണം. സ്വയം പ്രഖ്യാപിത രാഷ്ട്രങ്ങളായ ഡോണെറ്റ്സ്ക്, ലുഗാൻസ്ക് എന്നിവിടങ്ങളിലെ ആളുകളുടെ പൗരത്വത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും അദ്ദേഹം നേരത്തെ ഉദാരവൽക്കരിച്ചിരുന്നു.
Post Your Comments