എത്ര മരുന്നുകള്‍ കണ്ടെത്തിയെന്ന് പറഞ്ഞാലും ക്യാന്‍സര്‍ എന്ന രോഗത്തെ ഇന്നും പലര്‍ക്കും ഭയമാണ്. ആദ്യ കാലത്തെ അപേക്ഷിച്ച് ക്യാന്‍സര്‍ ചികിത്സയില്‍ മുന്നേറ്റമുണ്ടെന്നാണ് ശാസ്ത്ര സമൂഹം പറയുന്നത്. രോഗം ബാധിച്ച പലരും ജീവിതത്തിലേക്ക് തിരിച്ച് വന്നിട്ടുണ്ട്.
എന്നാല്‍, ക്യാന്‍സറിനെ കുറിച്ചും ചികിത്സയെ കുറിച്ചും നിരവധി തെറ്റിദ്ധാരണകളാണ് നിലനില്‍ക്കുന്നത്. എന്തുകൊണ്ട് ക്യാന്‍സര്‍ ബാധിക്കുന്നുവെന്ന് ചോദിച്ചാല്‍ മിക്ക ആളുകളും പറയുന്നത് പാരമ്പര്യമായി വരുന്നതാണ് എന്നാണ്. എന്നാല്‍, രോഗം വരാന്‍ കാരണം പാരമ്പര്യമാണെന്ന് പൂര്‍ണ്ണമായും അവകാശപ്പെടാന്‍ കഴിയില്ല.
Read Also : അബുദാബിയിൽ ഓഫീസ് ആരംഭിക്കാൻ റെഡ് ക്രോസ്
ക്യാന്‍സര്‍ രോഗം പൊതുവേ പാരമ്പര്യ രോഗമല്ല. പക്ഷെ, ചില അര്‍ബുദങ്ങള്‍ നേരിയ തോതില്‍ പാരമ്പര്യ സ്വാഭാവം കാണിക്കാറുണ്ട്. സ്തനാര്‍ബുദം, വന്‍കുടലിലെ അര്‍ബുദം, അണ്ഡാശയ ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ തുടങ്ങിയവയാണ് പാരമ്പര്യമായി കൈമാറാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നവയുടെ പട്ടികയിലുളളത്. എന്നാല്‍, ആദ്യഘട്ടത്തില്‍ തന്നെ ഇത് തിരിച്ചറിയാന്‍ സാധിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്നതാണ് ക്യാന്‍സര്‍.
Post Your Comments