പ്രായം കൂടുംതോറും നമ്മുടെ ആരോഗ്യവും ക്ഷയിച്ചുവരും. കൂടെ അസുഖങ്ങളും കടന്നുകൂടും. ഇത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണാവുന്ന സ്വാഭാവികമായ മാറ്റമാണ്. എന്നാല്‍, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ആരോഗ്യം സംബന്ധിച്ച ചില വെല്ലുവിളികള്‍ നിലനില്‍ക്കുന്നുണ്ട്. പ്രധാനമായും സ്ത്രീകളെക്കാള്‍ മാനസികസമ്മര്‍ദ്ദം ആരോഗ്യത്തെ ബാധിക്കുന്നത് പുരുഷന്മാരിലാണെന്നതാണ് ഇതിനുള്ള ഒരു കാരണം.
അതുപോലെ പുകവലി- മദ്യപാനം- ലഹിവസ്തുക്കളുടെ ഉപയോഗം എന്നിവ മൂലവും പുരുഷന്മാരില്‍ അസുഖങ്ങള്‍ കൂടുതലായി കാണാം. സ്ത്രീകളെ അപേക്ഷിച്ച് ആരോഗ്യ പ്രശ്നങ്ങള്‍ മനസിലാക്കുകയോ ആവശ്യമായ വിദഗ്ധ നിര്‍ദേശങ്ങളോ ചികിത്സയോ തേടുന്ന പുരുഷന്മാരുടെ എണ്ണം കുറവാണെന്നതും ശ്രദ്ധേയമായ വസ്തുതയാണ്.
Read Also:- കുട്ടികളുടെ ആരോഗ്യത്തിന്..
40 വയസ് കടന്നുകഴിഞ്ഞാല്‍ ഇക്കാര്യങ്ങളില്‍ നിര്‍ബന്ധമായും പുരുഷന്മാര്‍ ജാഗ്രത പാലിക്കണം. 40 കഴിയുമ്പോള്‍ പുരുഷന്മാരില്‍ പേശീബലം കുറഞ്ഞുവരുന്നു. ഇതും കാര്യമായ ശ്രദ്ധ നല്‍കേണ്ട ഭാഗം തന്നെയാണ്. എന്തായാലും ഇത്തരത്തില്‍ 40 കഴിഞ്ഞ പുരുഷന്മാരില്‍ സാധ്യത കൂടുതലുള്ള ചില അസുഖങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
• പ്രമേഹം
• ഹൈപ്പര്‍ടെന്‍ഷന്‍
• ഹൃദ്രോഗങ്ങള്‍ പ്രത്യേകിച്ച് ഹൃദയാഘാതം
• വിഷാദരോഗം
• പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങള്‍
• ചിലയിനം അര്‍ബുദങ്ങള്‍
• ഉറക്കപ്രശ്നങ്ങള്‍
• കൊളസ്ട്രോള്‍
• ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഈ രോഗങ്ങൾ സമയത്തിന് കണ്ടെത്തി, ചികിത്സ തേടുകയെന്നതാണ് ഇതിന് തടയിടാനുള്ള ഏക മാര്‍ഗം.
Post Your Comments