Latest NewsNewsInternational

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ വീണ്ടും അച്ഛനാകാന്‍ ഒരുങ്ങുന്നു

അലീന ഗര്‍ഭിണിയായതില്‍ പുടിന്‍ അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യന്‍- യുക്രെയ്ന്‍ സംഘര്‍ഷത്തിനിടയില്‍, റഷ്യയില്‍ നിന്ന് മറ്റൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്. 69-ാം വയസിന്‍ പുടിന്‍ വീണ്ടും അച്ഛനാകാന്‍ പോകുന്നുവെന്നാണ് വിവരം. മുന്‍ ഒളിമ്പിക് ജിംനാസ്റ്റും പുടിന്റെ കാമുകിയുമായ അലീന കബയവെ ( 39 ) ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരുങ്ങുകയാണെന്ന് പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. പുടിന്റെ കാമുകി അലീന കബേവ ഗര്‍ഭിണിയാണെന്ന് അടുത്തിടെ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read Also; പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സ്വകാര്യ ബസ് ഡ്രൈവർ തട്ടിക്കൊണ്ടുപോയതായി പരാതി

എന്നാല്‍, അലീന ഗര്‍ഭിണിയായതില്‍ പുടിന്‍ അസ്വസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്. ഇത് മുന്‍കൂട്ടി പ്ലാന്‍ ചെയ്തതെല്ലാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അലീനയുമായുള്ള പ്രണയം പുടിന്‍ ഒരിക്കലും തുറന്നു സമ്മതിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പുടിന്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ നല്‍കിയിട്ടില്ല.

വ്‌ളാഡിമിര്‍ പുടിന്‍ മുമ്പ് 1983ല്‍ ഒരു ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ല്യൂഡ്മില ഷ്‌ക്രെബ്നെവയെ വിവാഹം കഴിച്ചിരുന്നു. ആ സമയത്ത് വ്‌ളാഡിമിര്‍ കെജിബി ഏജന്റായി ജോലി ചെയ്യുകയായിരുന്നു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഒരു സംഗീത പരിപാടിയില്‍ വെച്ചാണ് അദ്ദേഹം ല്യൂഡ്മില ഷ്‌ക്രെബ്നെവയെ കണ്ടുമുട്ടിയത്.

1985ല്‍, ദമ്പതികള്‍ക്ക് അവരുടെ ആദ്യ മകളായ മാഷ പിറന്നു. പിന്നീട്, 1986-ല്‍ അവര്‍ രണ്ടാമത്തെ മകളായ കാറ്റെറിനയെ സ്വാഗതം ചെയ്തു. എന്നാല്‍ 2013ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു.

നിലവില്‍, പുടിന് രണ്ട് പെണ്‍മക്കളാണുള്ളത്. അവര്‍ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചാണ് പഠനം പൂര്‍ത്തിയാക്കിയത്. ഇക്കാര്യം പലര്‍ക്കും അറിയില്ല. പുടിന്‍ തന്റെ സ്വകാര്യ ജീവിതം വളരെ രഹസ്യമായി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്. മക്കളെ കുറിച്ചും കുടുംബങ്ങളെ കുറിച്ചും പുടിന്‍ എല്ലാം രഹസ്യമായാണ് സൂക്ഷിക്കാറുള്ളത്. അതുകൊണ്ടാണ് മക്കള്‍ വ്യാജ ഐഡിന്റിറ്റിയില്‍ വിദ്യാഭാസം പൂര്‍ത്തിയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button