രാജ്യത്ത് മൊബൈൽ ഫോൺ ഇറക്കുമതി കുറയുന്നു. 2021- 23 ലെ കണക്കുകൾ പ്രകാരം, ഇറക്കുമതിയിൽ 33 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇതോടെ, ആഭ്യന്തര ഉൽപ്പാദനം കുതിച്ചുയർന്നു. കഴിഞ്ഞ വർഷം ആഭ്യന്തര ഉൽപ്പാദനം 26 ശതമാനമായാണ് ഉയർന്നത്.
ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ‘പ്രൊഡക്ഷൻ- ലിങ്ക്ഡ് ഇൻസെന്റീവ്’. ഈ പദ്ധതിയുടെ പ്രവർത്തനഫലമായാണ് രാജ്യത്ത് മൊബൈൽ ഫോണുകളുടെ ഇറക്കുമതി കുറഞ്ഞത്.
കഴിഞ്ഞ വർഷം രാജ്യത്ത് ചൈനീസ് ഫോണുകളുടെ ഇറക്കുമതി 60 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. 2020-21 ലെ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ മൊബൈൽ ഫോൺ ഇറക്കുമതിയുടെ 64 ശതമാനവും ചൈനയിൽ നിന്നായിരുന്നു. ഇത്തവണ നാല് ശതമാനമാണ് ഇറക്കുമതിയിലെ ഇടിവ്. ഇന്ത്യയിൽ ഉൽപ്പാദനം വർദ്ധിച്ചതോടെ, ഇറക്കുമതി വീണ്ടും കുറഞ്ഞേക്കും. അതേസമയം, രാജ്യത്ത് അസംബ്ലിംഗിനുള്ള അവശ്യഘടകങ്ങളുടെ ഇറക്കുമതി 27 ശതമാനമായാണ് ഉയർന്നത്.
Also Read: മധ്യ വേനലവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും: സുപ്രധാന കേസുകളില്‍ വിധി ഇന്ന്
ആഗോളതലത്തിൽ മൊബൈൽ ഫോൺ കയറ്റുമതിയിലെ കുത്തക ചൈനയ്ക്കാണ്. മൊബൈൽ ഫോൺ കയറ്റുമതിൽ 70 ശതമാനം വിഹിതമാണ് ചൈനയ്ക്ക് ഉള്ളത്. രണ്ടാം സ്ഥാനം വിയറ്റ്നാമിനാണ്. വിയറ്റ്നാമിൽ നിന്നും 16 ശതമാനമാണ് മൊബൈൽ ഫോൺ കയറ്റുമതിയിൽ ചെയ്യുന്നത്.
Post Your Comments