KeralaLatest NewsNews

യു.ജി.സി നെറ്റ് പരീക്ഷ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് തടസ്സപ്പെട്ടു

 

 

ന്യൂഡൽഹി: ഇന്നലെ നടന്ന യു.ജി.സി നെറ്റ് പരീക്ഷ സങ്കേതിക കാരണങ്ങളാൽ തടസപ്പെട്ടു. കേരളം, ഒഡീഷ, ബിഹാർ, യു.പി, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് പരീക്ഷ തടസ്സപ്പെട്ടത്. ഇതുസംബന്ധിച്ച് പരാതികൾ ഉയർന്നതിന് പിന്നാലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്കു വീണ്ടും അവസരം നൽകുമെന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. സമൂഹ മാധ്യമങ്ങളിലടക്കം വ്യാപക പരാതിയാണ് ഇതേ തുടർന്ന് ഉണ്ടായത്.

ഇന്നലെ 9 മണി മുതൽ 12 വരെ ആയിരുന്നു പരീക്ഷ സമയം. കോഴിക്കോട് എൻ.ഐ.ടി.യിൽ 7.20ന് ഹാളിൽ കയറിയ വിദ്യാർത്ഥികൾക്ക് 12 മണി വരെ പരീക്ഷ എഴുതാൻ സാധിച്ചില്ല. സെർവർ പ്രശ്‌നമാണു തകരാറിനു കാരണമെന്ന് അധികൃതർ കണ്ടെത്തിയതിനെ തുടർന്ന് ബെംഗളൂരുവിലെ സംഘവുമായി ബന്ധപ്പെട്ട് പരീക്ഷ പുനരാരംഭിച്ചു. അധിക സമയം അനുവദിച്ച് 3.15ന് പരീക്ഷ പൂർത്തിയായി. എന്നാൽ ചില ഉദ്യോഗാർത്ഥികൾ പരീക്ഷ ബഹിഷ്കരിച്ചിരുന്നു. ഇവരാണ് വീണ്ടും നടത്തണമെന്ന് ആവശ്യം ഉന്നയിച്ചതെന്ന് അധികൃതർ പറഞ്ഞു.

അങ്കമാലി എസ്‌.സി.എം.എസ് എൻജിനീയറിങ് കോളജ് സെന്ററിൽ പരീക്ഷ തുടങ്ങാൻ ഒന്നര മണിക്കൂറോളം വൈകിയിരുന്നു. 1.15 വരെ സമയം നീട്ടി നൽകിയാണ് പരീക്ഷ അവസാനിപ്പിച്ചത്. പുതിയ പരാക്ഷാ തിയതി ഉടൻ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button