ന്യൂഡൽഹി: കൊറോണ മഹാമാരിയും റഷ്യ-യുക്രെയ്ൻ യുദ്ധവും ലോകം മുഴുവൻ പ്രതിസന്ധി സൃഷ്ടിച്ചപ്പോഴും ലോകത്തെ മികച്ച പത്തു സമ്പദ്വ്യവസ്ഥകളിൽ തുടർച്ചയായ മുന്നേറ്റം സൃഷ്ടിച്ച രാജ്യമായി ഇന്ത്യ. ഇന്റർനാഷണൽ ഇക്കോണമിക് റെസിലിയൻസ് (ഐഇആർ) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ അഞ്ച് വർഷമായി തുടർച്ചയായി മെച്ചപ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യ.
2019 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ 5 മാക്രോ ഇക്കണോമിക് സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര സാമ്പത്തിക ശാസ്ത്രത്തിന്റെ റാങ്ക് വിശകലന റിപ്പോർട്ടുകൾ പുറത്തു വിട്ടത്. 2022 ലെ റാങ്കിംഗിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ്. ഇന്ത്യയുടെ ശക്തമായ ഇടപെടലുകൾ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താൻ സഹായിച്ചു. സർക്കാർ നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങളും സമ്പദ്ഘടനയിൽ മാറ്റങ്ങൾ സൃഷ്ടിച്ചു.
2019 ൽ 6ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2022 മുതൽ തുടർച്ചയായി രണ്ടാം സ്ഥാനത്താണ്. ജർമനി, കാനഡ എന്നീ രാജ്യങ്ങളാണ് ഒന്നാമത് എത്തിയത്. ജർമനി കൊറോണയ്ക്ക് മുൻപും ഒന്നാമതായിരുന്നു. സമ്പദ് വ്യവസ്ഥയിൽ പിന്നിലായ രാജ്യങ്ങളിൽ ചൈന, യുകെ, ഫ്രാൻസ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളും ഉൾപ്പെടുന്നു.
ഇന്ത്യയുടെ വലുതും ശക്തവുമായ സപ്ലൈ-സൈഡ് ഇടപെടലുകൾ അതിന്റെ ഘടകങ്ങളുടെ ചലനാത്മകത മെച്ചപ്പെടുത്താൻ സഹായിച്ചുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടു വർഷക്കാലത്ത് ഇന്ത്യൻ സർക്കാർ നടത്തിയ ഘടനാപരമായ പരിഷ്കാരങ്ങൾ കാരണം സാമ്പത്തിക പ്രവർത്തനങ്ങളുടെ വേഗത ശക്തമായി തുടരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
Post Your Comments