സാധാരണഗതിയിൽ ആരോഗ്യത്തെ കുറിച്ച് അത്രയും ഉത്കണ്ഠയുളളവർ അരിഭക്ഷണം കുറച്ച് ഗോതമ്പ് കൂടുതലായി ഡയറ്റിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ, ഗോതമ്പിനുമുണ്ട് ഒരു ദോഷവശം. ഇതെന്താണെന്നല്ലേ? ഗോതമ്പിലടങ്ങിയിരിക്കുന്ന ‘ഗ്ലൂട്ടെൺ’ എന്ന പ്രോട്ടീനാണ് യഥാർത്ഥത്തിൽ പ്രശ്നക്കാരൻ. ഇത് ചിലയാളുകളിൽ കുടൽ സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്.
ധാരാളം ഫൈബർ, വിറ്റാമിൻ ബി, നിയാസിൻ, തയാമിൻ, ഫോളേറ്റ്, സിങ്ക്, മഗ്‌നീഷ്യം, അയേൺ, മാംഗനീസ് പോലുള്ള ധാതുക്കൾ- അങ്ങനെ നമുക്കാവശ്യമായ ഒരുപിടി ഘടകങ്ങൾ ഒന്നിച്ച് നൽകുന്ന ഭക്ഷണമെന്ന് ഗോതമ്പ്. ഇത് കൂടാതെ ‘ഗ്ലൂട്ടെൺ’ ഇൾപ്പെടെ ഗോതമ്പിലുള്ള ചില പ്രോട്ടീനുകൾ ചിലരിൽ അലർജിക്കും കാരണമാകാറുണ്ട്. തൊണ്ടയിലും വായയിലും ചെറിയ തോതിൽ ചൊറിച്ചിലും അസ്വസ്ഥതയും വീക്കവും ഉണ്ടാവുക, ശ്വാസതടസ്സം നേരിടുക, ക്ഷീണം, വയറിളക്കം, കണ്ണ് കടിക്കുക എന്നിവയായിരിക്കും ഈ അലർജിയുടെ ലക്ഷണം.
Post Your Comments