Latest NewsKeralaNews

കനത്ത മഴയെ തുടർന്ന് കാസർഗോഡും വയനാട്ടിലും വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

 

 

കാസർഗോഡ്: ജില്ലയിൽ കനത്ത മഴയെ തുടർന്ന് കാസർഗോഡ്, വയനാട് എന്നീ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ കളക്ടർ നാളെ അ‌വധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും എല്ലാ സ്‌ക്കൂളുകൾക്കുമാണ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കോളജുകൾക്ക് അവധി ബാധകമല്ല.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിൽ നേരത്തെ കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ പ്രൊഫഷനൽ കോളജുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്‌കൂളുകൾ, അംഗൻവാടികൾ എന്നിവ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയിൽ കാസർഗോഡ് ജില്ലയിലെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. നിരവധി പേരെ മാറ്റി പാർപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button