രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ ഒന്നായ ധനലക്ഷ്മി ബാങ്ക് എൻആർഐ നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. തിരഞ്ഞെടുത്ത കാലയളവിലെ നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ധനലക്ഷ്മി ബാങ്ക് വർദ്ധിപ്പിച്ചത്. 555 ദിവസം, 1,111 ദിവസം എന്നീ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയർത്തിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം, 555 ദിവസത്തെ കാലാവധിയുള്ള എൻആർഐ നിക്ഷേപങ്ങൾക്ക് 6 ശതമാനമാണ് പലിശ ലഭിക്കുക. 1,111 ദിവസത്തേക്കുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനമാണ് പലിശ നിരക്ക്.
‘എൻആർഐ ജീവനക്കാരെ കേന്ദ്രീകരിച്ചാണ് പുതിയ പലിശ നിരക്ക്. ഇതിലൂടെ പ്രവാസികളുടെ പണത്തിന് കൂടുതൽ മൂല്യം ഉറപ്പുവരുത്താൻ പുതുക്കിയ പലിശ നിരക്കിലൂടെ സാധിക്കും’, ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ജെ.കെ ശിവൻ പറഞ്ഞു. പുതുക്കിയ നിരക്കുകൾ ജൂലൈ 11 മുതലാണ് പ്രാബല്യത്തിൽ ആകുന്നത്.
Also Read: ബാബു ആന്റണി നായകനാകുന്ന ‘പവർ സ്റ്റാർ’ ട്രെയ്ലർ പുറത്ത്
Post Your Comments