ആഭ്യന്തര കലാപം രൂക്ഷം: ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവച്ചു

കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയിൽ, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജി വച്ചു. സർവകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരമാണ് പ്രധാനമന്ത്രി രാജിവച്ചത്. ആദ്യം രാജി ആവശ്യം നിരസിച്ചെങ്കിലും സമ്മര്‍ദ്ദമുയര്‍ന്നതോടെ രാജി വയ്ക്കാന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സന്നദ്ധത അറിയിക്കുകയായിരുന്നു.

സർക്കാരിന്‍റെ തുടർച്ചയും അതുവഴി ജനങ്ങളുടെ സുരക്ഷയും പരിഗണിച്ചാണ് രാജിയെന്ന്  റനിൽ വിക്രമസിംഗെ ട്വിറ്ററിൽ കുറിച്ചു.

അതേസമയം, സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ, പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ വസതി പ്രക്ഷോഭകർ കയ്യേറി. പതിനായിരക്കണക്കിനു വരുന്ന ജനക്കൂട്ടം പൊലീസ് ബാരിക്കേഡുകൾ ഭേദിച്ച്, പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറുകയായിരുന്നു.

മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലിപെരുന്നാൾ: മുഖ്യമന്ത്രി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ബസുകളിലും ട്രെയിനുകളിലും ട്രക്കുകളിലുമായാണ് പ്രക്ഷോഭകർ തലസ്ഥാന നഗരത്തിലേക്ക് എത്തുന്നത്. ക്രിക്കറ്റ് താരം സനത് ജയസൂര്യ ഉൾപ്പെടെയുള്ള കായികതാരങ്ങളും, ജനങ്ങൾക്കൊപ്പം പ്രക്ഷോഭത്തിൽ പങ്കുചേർന്നു.

Share
Leave a Comment