Latest NewsNewsIndiaBusiness

5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്

രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ, ഭാരതി എയർടെൽ എന്നിവ ഇതിനോടകം അപേക്ഷ നൽകിയിട്ടുണ്ട്

ടെലികോം വ്യവസായ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. ഇതിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് 5ജി സ്പെക്ട്രം ലേലത്തിൽ പങ്കെടുക്കും. ലേലത്തിൽ പങ്കെടുക്കാനുള്ള അപേക്ഷകർ സ്വീകരിക്കുന്ന അവസാന ദിനമായ ജൂലൈ എട്ടിനാണ് അദാനി ഗ്രൂപ്പ് ലേലവുമായി ബന്ധപ്പെട്ട അപേക്ഷ സമർപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, ഈ മാസം 26 നാണ് 5ജി സ്പെക്ട്രം ലേലം നടക്കുക.

വ്യവസ്ഥകൾ പ്രകാരം, സ്പെക്ട്രം ലേലവുമായി ബന്ധപ്പെട്ടുള്ള ഏകീകൃത ലൈസൻസ് ഇന്ത്യൻ കമ്പനിക്ക് മാത്രമേ നൽകുകയുള്ളൂ. അതിനാൽ, ഇന്ത്യൻ കമ്പനി രൂപീകരിക്കുകയോ ഏറ്റെടുക്കുകയോ ചെയ്താൽ മാത്രമേ, വിദേശ അപേക്ഷകൾ ലേലത്തിൽ പരിഗണിക്കുകയുള്ളൂ. കൂടാതെ, രാജ്യത്തിന്റെ ഏത് ഭാഗത്തും മൊബൈൽ ആക്സസ് സേവനങ്ങളോ, ഡാറ്റാ സേവനങ്ങളും നൽകുന്നതിന് ഏകീകൃത ലൈസൻസ് ലഭിക്കുന്നതിനാൽ പുതിയ സ്ഥാപനങ്ങൾക്കും സ്പെക്ട്രം ലേലത്തിന് അപേക്ഷിക്കാൻ സാധിക്കും.

Also Read: റോബിന് കാർ അപകടം: അങ്ങനെ തന്നെ വേണമെന്ന് ജാസ്മിന് നിരവധി പേരുടെ മെസ്സേജ്, വൃത്തികേട്‌ കാട്ടരുതെന്ന് ജാസ്മിൻ

രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ, ഭാരതി എയർടെൽ എന്നിവ ഇതിനോടകം അപേക്ഷ നൽകിയിട്ടുണ്ട്. നിരവധി ബാൻഡുകളിലുള്ള 5ജി എയർവേവുകളാണ് ലേലത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. 600 മെഗാഹെർട്സ്, 700 മെഗാഹെർട്സ്, 3,300 മെഗാഹെർട്സ്, 26 ജിഗാഹെർട്സ്, 800 മെഗാഹെർട്സ്, 1,800 മെഗാഹെർട്സ് തുടങ്ങി നിരവധി എയർവേവുകൾ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button