ഡൽഹി: നിയന്ത്രണ രേഖയിലെ സൈനിക പിന്മാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുന്നതിനിടെ, വീണ്ടും പ്രകോപനവുമായി ചൈന. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് കൂടി ഒരു ചൈനീസ് വിമാനം പറന്നതായും, അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന ഐ.എ.എഫ് റഡാറാണ് ചൈനീസ് വിമാനത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതെന്നും അധികൃതർ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍, ഏത് സാഹചര്യവും നേരിടാന്‍ വിമാനങ്ങള്‍ ഉള്‍പ്പെടെ സജ്ജമാക്കിയതായി വ്യോമസേന പ്രതികരിച്ചു.
കഴിഞ്ഞ കുറേ മാസങ്ങള്‍ക്കിടയിൽ കിഴക്കന്‍ ലഡാക്ക് സെക്ടറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ വോമ്യാതിര്‍ത്തി ലംഘനമാണിതെന്ന് സൈന്യം വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കിനടുത്ത് ചൈനീസ് വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് സൈനിക അഭ്യാസം നടത്തുന്നതിനിടെയാണ് ചൈനയുടെ പ്രകോപനപരമായ നീക്കം.
നേരത്തെ വ്യോമാഭ്യാസത്തിനിടെ, പ്രദേശത്ത് ചൈന ആയുധങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന്, കഴിഞ്ഞ കുറേ മാസങ്ങളായി ചൈനയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നീക്കങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും സൈന്യം അറിയിച്ചു.
Post Your Comments