കൊളസ്ട്രോൾ ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കാന്താരിമുളക്, ഇഞ്ചി, കറിവേപ്പില, പുതിനയില, വെളുത്തുള്ളി എന്നിവ ചേര്‍ത്താണ് ഈ പ്രത്യേക ഒറ്റമൂലി തയ്യാറാക്കേണ്ടത്.
6 കാന്താരി മുളക്, ഇഞ്ചി- 1 കഷ്ണം, 2 തണ്ടു കറിവേപ്പില, 3 തണ്ട് പുതിനയില 7 വെളുത്തുള്ളി എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.
Read Also : 18 ദിവസത്തിനിടെ എട്ട് തകരാര്‍: സ്‌പൈസ് ജെറ്റിന് നോട്ടീസ് അയച്ച് ഡി.ജി.സി.എ
കാന്താരി മുളക് പൊതുവേ കൊളസ്‌ട്രോളിന് നല്ല പരിഹാരമാണെന്നാണ് പറയാറുള്ളത്. ഇതിലെ ചില പ്രത്യേക ഘടകങ്ങള്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കറിവേപ്പില, പുതിനയില എന്നിവയും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഘടകങ്ങളാണ്. ഇതും ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. ഈ എല്ലാ ചേരുവകളും നാലു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് മൂന്നു ഗ്ലാസായി മാറുന്നതുവരെ തിളയ്ക്കണം. ഇതിനു ശേഷം രാവിലെ വെറുംവയറ്റില്‍ ഒരു ഗ്ലാസും പിന്നീട് ദിവസവും മുഴുവനുമായി ബാക്കിയുള്ളതും കുടിച്ചു തീര്‍ക്കുക.
Post Your Comments