Latest NewsIndiaNews

ഞങ്ങളെ തൂക്കിക്കൊല്ലുമോ അതോ ജീവപര്യന്തം തടവിലാക്കുമോ?: ശിക്ഷാ വിധിയെ കുറിച്ച് ചോദിച്ച് പ്രതികള്‍

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധിയെ കുറിച്ച് ചോദിച്ച് പ്രതികള്‍. തങ്ങള്‍ ചെയ്ത കുറ്റത്തിന് കോടതി തൂക്കിലേറ്റുമോ, അതോ ജീവപര്യന്തം തടവ് ലഭിക്കുമോ എന്ന് പ്രതികളായ റിയാസ് അട്ടാരിയും ഘൗസ് മുഹമ്മദും എന്‍.ഐ.എയോട് ചോദിച്ചതായി റിപ്പോർട്ട്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രതികൾ നിലവിൽ എൻ.ഐ.എയുടെ കസ്റ്റഡിയിൽ ആണ്. ചോദ്യം ചെയ്യലിലാണ്‌ പ്രതികൾ ശിക്ഷാ വിധിയെ കുറിച്ച് ചോദിച്ചറിഞ്ഞത്.

തങ്ങൾ ചെയ്ത ക്രൂരമായ കുറ്റകൃത്യത്തെക്കുറിച്ച് പ്രതികൾ പശ്ചാത്തപിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. കൊലപാതകത്തിന് നേരിടേണ്ടിവരുന്ന ശിക്ഷയെക്കുറിച്ച് മാത്രമാണ് പ്രതികൾ ആശങ്കാകുലരാകുന്നത്. വെൽഡർ റിയാസ് അട്ടാരി ഉണ്ടാക്കിയ കശാപ്പ് കത്തി ഉപയോഗിച്ച് ആണ് കനയ്യയെ കൊലപ്പെടുത്തിയത്.

Also Read:മന്ത്രിയായി തുടരാൻ അർഹതയില്ല, സജി ചെറിയാൻ പുറത്തേക്കോ? – സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയെന്ന് വിമർശനം

നൂപുര്‍ ശര്‍മ്മയെ അനുകൂലിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതിന് ആണ് കനയ്യ ലാലിനെ പ്രതികൾ കടയിൽ കയറി പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വീഡിയോയിലൂടെ കാണിച്ച അക്രമികള്‍ നരേന്ദ്ര മോദിക്ക് നേരെയും കൊലവിളി നടത്തിയിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.

അതേസമയം, നൂപുർ ശർമ്മയെ പിന്തുണച്ചതിന് അമരാവതിയിൽ കൊല്ലപ്പെട്ട ഫാർമസിസ്റ്റ് ഉമേഷ് കോൽഹെയുടെ കൊലയാളികളുടെ കസ്റ്റഡി കൈമാറ്റം പൂർത്തിയാക്കുന്നതിനായി ഡിജി (എൻഐഎ) ദിനകർ ഗുപ്ത മഹാരാഷ്ട്ര ഡിജിപി രജനിഷ് സേത്തുമായി ചർച്ച നടത്തും. ശേഷം പ്രതികളെ എൻ.ഐ.എയ്ക്ക് കൈമാറും. കേസിന്റെ സെൻസിറ്റീവായ സ്വഭാവം കൊണ്ടാണ് കോൽഹെയുടെ കൊലപാതകം കവർച്ചയായി കാണിച്ചതെന്ന് അമരാവതി പോലീസ് കമ്മീഷണർ അവകാശപ്പെടുന്നു. ക്രൂരമായ കുറ്റകൃത്യം നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതികളെ പോലീസ് പിടികൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button