KeralaLatest NewsNews

‘എന്തിന് രാജി വെയ്ക്കണം?’- ഭരണഘടനയെ നിന്ദിച്ച മന്ത്രി സജി ചെറിയാൻ രാജി വയ്ക്കില്ല, സംരക്ഷിച്ച് സി.പി.എം

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമർശത്തിൽ രാജി വെയ്ക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രിയുമായി നടന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോടായിരുന്നു സജി ചെറിയാന്റെ പ്രതികരണം. പറയാനുള്ളത് ഇന്നലെ പറഞ്ഞില്ലേയെന്നും, എന്തിനാണ് രാജി വെയ്‌ക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ഇതോടെ, സി.പി.എം സജി ചെറിയാനെ പിന്തുണയ്ക്കുന്നുണ്ടെന്ന് വ്യക്തം. സംഭവത്തിൽ കോടതി ഇടപെട്ട് നിർണായക നിർദ്ദേശമോ വിധിയോ വന്നാൽ നോക്കാമെന്നും, അതുവരെ രാഷ്ട്രീയമായി നേരിടാമെന്നുമുള്ള നിലപാടിലാണ് സി.പി.എം.

മന്ത്രിയുടെ നാക്ക് പിഴ എന്നാണ് ഈ വിഷയത്തെ കേന്ദ്ര നേതൃത്വം വിലയിരുത്തിയത്. വിവാദ പരാമർശത്തിൽ മാപ്പ് പറയാൻ സജി ചെറിയാൻ തയ്യാറായിട്ടില്ല. തന്റെ പരാമർശത്തെ ദുർവ്യാഖ്യാനിച്ചവരുടെ വാക്കുകൾ ആർക്കെങ്കിലും വേദനയുണ്ടാക്കിയിട്ടുണ്ടെങ്കിൽ അവരോട് ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു സജി ചെറിയാൻ നൽകിയ വിശദീകരണം. ഭരണഘടനയെ അവഹേളിച്ച, വിശദീകരണവേളയിൽ പോലും തന്റെ പ്രസ്താവനയെ പിൻവലിക്കാത്ത സജി ചെറിയാനെ സർക്കാരും സി.പി.എമ്മും സംരക്ഷിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

സർക്കാരിനും ഭരണമുന്നണിക്കുമെതിരെ പ്രതിപക്ഷത്തിന് വീണു കിട്ടിയ ആയുധമാണ് മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശം. ഭരണഘടനയെ നിന്ദിച്ച മന്ത്രി രാജിവെക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉയർത്തിക്കഴിഞ്ഞു. രാജിവെക്കില്ലെന്ന് മന്ത്രി ആവർത്തിച്ചതോടെ, അദ്ദേഹത്തിനെതിരെ പ്രതിപക്ഷം നിയമനടപടികളിലേക്ക് കടക്കാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button