Latest NewsNewsIndiaBusiness

‘പോസിറ്റീവ് പേ’ സ്ഥിരീകരണം നൽകാത്ത ചെക്കുകൾക്ക് വിലക്ക്, പുതിയ മാറ്റങ്ങൾ ഇങ്ങനെ

ചെക്ക് വഴിയുള്ള തട്ടിപ്പുകൾ തടയാൻ 'പോസിറ്റീവ് പേ' സംവിധാനത്തിലൂടെ സാധ്യമാകും

ചെക്ക് മുഖാന്തരം പണമിടപാടുകൾ നടത്തുന്നവർക്ക് പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ബാങ്കുകൾ. ചെക്ക് ഇടപാടുകൾക്ക് ‘പോസിറ്റീവ് പേ’ സ്ഥിരീകരണമാണ് ബാങ്ക് നടത്താൻ ഒരുങ്ങുന്നത്. ഓഗസ്റ്റ് 1 മുതലാണ് പുതിയ പരിഷ്കരണം നിലവിൽ വരുന്നത്.

ചെക്ക് വഴിയുള്ള തട്ടിപ്പുകൾ തടയാൻ ‘പോസിറ്റീവ് പേ’ സംവിധാനത്തിലൂടെ സാധ്യമാകും. കൂടാതെ, ഇടപാട് സമയത്ത് ചെക്കുകൾ വേഗത്തിൽ ക്ലിയർ ചെയ്യാനും ബാങ്കുകൾക്ക് കഴിയും. റിപ്പോർട്ടുകൾ പ്രകാരം, 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്ക് ഇടപാടുകൾക്കാണ് ‘പോസിറ്റീവ് പേ’ നിർബന്ധമാക്കുന്നത്.

Also Read: പുഷ്പയും വിക്രമും കോടികൾ വാരിയ കേരളത്തിലെ തിയേറ്ററിൽ ‘വീഴുന്ന’ മലയാള സിനിമ

‘പോസിറ്റീവ് പേ’ ചെക്ക് ക്ലിയറിംഗുമായി ബന്ധപ്പെട്ടതാണ്. അക്കൗണ്ട് ഉടമയ്ക്ക് ചെക്ക് അനുവദിക്കുമ്പോൾ ബാങ്കിൽ നൽകിയ വിവരങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ഇടപാടുകൾ നടത്തുക. ഗുണഭോക്താവിന് കൈമാറുന്നതിനു മുൻപ് ചെക്ക് നമ്പർ, ചെക്ക് തീയതി, പണമടക്കുന്ന ആളുടെ പേര്, അക്കൗണ്ട് നമ്പർ, തുക തുടങ്ങിയ വിശദാംശങ്ങൾ ചെക്കിന്റെ മുൻവശത്തും മറുവശത്തും എഴുതണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button