യുകെയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരെ ഉന്നം വെച്ച് പുതിയ തട്ടിപ്പുകൾ എത്തിയിരിക്കുകയാണ് . വാട്സ്ആപ്പിലൂടെയാണ് ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നത്. യുകെ സർക്കാരിൽ നിന്നുള്ള മെസേജെന്ന വ്യാജയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളോട് പരമാവധി പ്രതികരിക്കാതിരിക്കാനാണ് വാട്സ്ആപ്പ് നിർദ്ദേശിച്ചിട്ടുള്ളത്.
ഫിഷിംഗ് ക്യാമ്പയിനിന്റെ ഭാഗമായാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യ വിസ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്. യുകെ സർക്കാരിൽ നിന്നുള്ള വ്യാജ മെസേജിനോടൊപ്പം യുകെ വിസ ആൻഡ് ഇമിഗ്രേഷൻ വെബ്സൈറ്റിന്റെ പേരിലുള്ള വ്യാജ ഡൊമെയ്നും ചേർക്കും. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒറിജിനൽ എന്ന തോന്നിപ്പിക്കുന്ന തരത്തിലുള്ള വെബ്സൈറ്റിലേക്കാണ് ഉപയോക്താക്കൾ എത്തുക. ഇതിൽ നിരവധി ജോലി ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടാകും. കൂടാതെ, ഉപയോക്താക്കളെ ആകർഷിക്കാൻ നിരവധി ഓഫറുകളും നൽകിയിട്ടുണ്ടാകും.
Also Read: ഇത് ഒന്നാം വിക്കറ്റ്, രണ്ടാം വിക്കറ്റ് ഉടൻ വരും: ക്യാപ്റ്റൻ്റെ വിക്കറ്റും പോകുമെന്ന് കെ സുധാകരൻ
ഉപയോക്താക്കളുടെ പേരുകൾ, ഇമെയിൽ വിലാസം, ഫോൺ നമ്പർ, വൈവാഹിക നില, തൊഴിൽ നില തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയാണ് ഈ വ്യാജ സന്ദേശത്തിലൂടെ തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്.
Post Your Comments