Latest NewsKeralaIndia

BREAKING- മന്ത്രി സജി ചെറിയാൻ രാജിവെച്ചു

തിരുവനന്തപുരം: അഭ്യൂഹങ്ങൾക്കും മാരത്തണ്‍ ച‍ര്‍ച്ചകൾക്കും ഒടുവിൽ മന്ത്രി സജി ചെറിയാൻ രാജിവെച്ചു. നി‍ര്‍ണായക പ്രഖ്യാപനം വാ‍ര്‍ത്താ സമ്മേളനത്തിൽ ആയിരുന്നു. പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരമാണ് സജി ചെറിയാൻ്റെ രാജി. ഭരണഘടനയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തി പുലിവാല്‍ പിടിച്ചതോടെയാണ് മന്ത്രി രാജിവെച്ചത്.

മന്ത്രിയെ പരമാവധി സംരക്ഷിക്കാൻ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം കര്‍ശന നിലപാട് എടുത്തതോടെ മന്ത്രി രാജിക്ക് ഒരുങ്ങുകയായിരുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഭരണഘടനക്കെതിരായ മന്ത്രി സജി ചെറിയാന്‍റെ പരാമർശങ്ങളില്‍ കടുത്ത നടപടി വേണമെന്ന് സിപിഎം കേന്ദ്രനേതൃത്വം നിലപാട് എടുത്തിരുന്നു. അതേസമയം എംഎൽഎ സ്ഥാനം രാജിവെക്കുമോ എന്ന് വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button