Latest NewsKeralaNews

സി​നി​മ കാ​ണു​ന്ന​തി​നാ​യി ഒ​രു സ​മാ​ന്ത​ര സം​വി​ധാ​നം സം​സ്ഥാ​ന​ത്ത് സൃ​ഷ്ടി​ക്ക​പ്പെ​ടും: മന്ത്രി സജി ചെറിയാൻ

വൈക്കം: സി​നി​മ കാ​ണു​ന്ന​തി​നാ​യി ഒ​രു സ​മാ​ന്ത​ര സം​വി​ധാ​നം സം​സ്ഥാ​ന​ത്ത് സൃ​ഷ്ടി​ക്ക​പ്പെ​ടുമെന്ന് മന്ത്രി സജി ചെറിയാൻ. എ​ല്ലാ ജി​ല്ല​ക​ളി​ലും സം​സ്കാ​രി​ക സ​മു​ച്ച​യ​ങ്ങ​ള്‍ സ്ഥാ​പി​ക്കു​മെ​ന്നും, കി​ഫ്ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ വൈ​ക്കം ആ​റാ​ട്ടു​കു​ള​ങ്ങ​ര​യി​ല്‍ നി​ര്‍​മി​ക്കു​ന്ന മ​ള്‍​ട്ടി​പ്ല​ക്‌​സ് തി​യ​റ്റ​റി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

Also Read:നെ​യ്യാ​ർ പുഴയിൽ കാ​ണാ​താ​യ വി​ദ്യാ​ര്‍ത്ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു

‘മൂ​ന്നു ജി​ല്ല​ക​ളി​ല്‍ സാം​സ്കാ​രി​ക സ​മു​ച്ച​യ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്നു. മ​റ്റി​ട​ങ്ങ​ളി​ല്‍ ഉ​ട​ന്‍ നി​ര്‍​മാ​ണം ആ​രം​ഭി​ക്കും. എ​ല്ലാ ക​ല​ക​ളു​ടെ​യും ക​ലാ​കാ​ര​ന്മാ​രു​ടെ​യും പ്ര​വ​ര്‍​ത്ത​ന കേ​ന്ദ്ര​മാ​യി സ​മു​ച്ച​യ​ങ്ങ​ള്‍ മാ​റും. വൈ​ക്കം ന​ഗ​ര​സ​ഭ​യു​ടെ 80 സെ​ന്റ് ഭൂ​മി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന തി​യ​റ്റ​ര്‍ അ​ടു​ത്ത​വ​ര്‍​ഷം ഒ​ക്ടോ​ബ​റി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച്‌ നാ​ടി​ന് സ​മ​ര്‍​പ്പി​ക്കും’, മന്ത്രി വ്യക്തമാക്കി.

‘കേ​ര​ള​ത്തി​ല്‍ 50 സ്ക്രീ​നു​ക​ളി​ലേ​ക്ക് സ​ര്‍​ക്കാ​ര്‍ തി​യ​റ്റ​ര്‍ സം​വി​ധാ​ന​ത്തെ ഉ​യ​ര്‍​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നൊ​പ്പം സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ക്കു​ന്ന ഒ.​ടി.​ടി പ്ലാ​റ്റ്ഫോം കൂ​ടി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കു​ന്ന​തോ​ടെ സി​നി​മ കാ​ണു​ന്ന​തി​നാ​യി ഒ​രു സ​മാ​ന്ത​ര സം​വി​ധാ​നം സം​സ്ഥാ​ന​ത്ത് സൃ​ഷ്ടി​ക്ക​പ്പെ​ടും’, സജി ചെറിയാൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button