ഫ്ലിപ്കാർട്ട് ഷോപ്സിയുടെ ഇന്ത്യയിലെ പ്രവർത്തനത്തിന് ഒരു വയസ് തികയുന്നു. ഫ്ലിപ്കാർട്ടിന്റെ സോഷ്യൽ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഷോപ്സിക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്. 2021 ജൂലൈയിലാണ് ഷോപ്സി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ഒരു വർഷത്തിനകം ഇ-കൊമേഴ്സ് രംഗത്ത് മികച്ച മുന്നേറ്റം സൃഷ്ടിക്കാൻ ഷോപ്സിക്ക് സാധിച്ചിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ കുറഞ്ഞ വിൽപ്പനക്കാർ മാത്രമാണ് ഷോപ്സിയുടെ ഭാഗമായിരുന്നത്. നിലവിൽ, 2.5 ലക്ഷത്തിലധികം വിൽപ്പനക്കാരുടെ അടിത്തറയാണ് ഷോപ്സിക്ക് ഉള്ളത്. കൂടാതെ, 150 ദശലക്ഷം ഉൽപ്പന്നങ്ങൾ ലഭ്യമാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2023 ന്റെ അവസാനത്തോടെ 100 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ഷോപ്സിയുടെ ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്.
Also Read: ‘ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഭയവും വിമുഖതയും നിറഞ്ഞു നിൽക്കുന്നു’: അഭിഷേക് സിംഘ്‌വി എം.പി
Post Your Comments