മദ്യപാനം സമൂഹത്തിൽ വർദ്ധിച്ചു വരുകയാണ്. അമിതമായി കുടിച്ച് ആര്‍ത്തുല്ലസിച്ച് പിറ്റേന്ന് കാലത്ത് തല ഉയർത്താൻ വയ്യാതെ ഹാങ്ങ് ഓവറിൽ ഇരിക്കുന്നവർക്ക് ഒരു സന്തോഷ വാർത്ത. ഹാംഗ് ഓവര്‍ ഒഴിവാക്കാന്‍ പറ്റിയ ഗുളിക കണ്ടുപിടിച്ചതിന്റെ ആഹ്ലാദത്തിലാണ് മദ്യപാനികള്‍
മിര്‍ക്കില്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ഗുളികയാണ് ഇപ്പോൾ ചർച്ചാ വിഷയം. അമിതമായി മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന നിര്‍ജ്ജലീകരണം, രക്തത്തില്‍ പഞ്ചസാരയുടെ അളവില്‍ ഉണ്ടാകുന്ന കുറവ് എന്നിവയൊക്കെ ഹാംഗ്‌ഓവറിന് കാരണമാകാം. ഇത് ഉണ്ടാകാതെ ഇരിക്കാൻ മദ്യപിക്കുന്നതിനു മുന്‍പായി ഈ ഗുളിക കഴിക്കണം. 12 മണിക്കൂറോളം ഇത് പ്രവര്‍ത്തനക്ഷമമായിരിക്കും. ഇത് അന്നനാളത്തില്‍ വെച്ചു തന്നെ ആല്‍ക്കഹോള്‍കണികകളെ വിഘടിപ്പിക്കുകയും കരളില്‍ എത്താതെ സൂക്ഷിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.
ഈ ഗുളികയുമായി ബന്ധപ്പെട്ട് നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തിയത് രണ്ട് ഗ്ലാസ്സ് വൈന്‍ കുടിക്കുന്നതിനു മുന്‍പായി രണ്ട് ഗുളികള്‍ കഴിച്ചവരുടെ രക്തത്തില്‍ മദ്യപിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആല്‍ക്കഹോളിന്റെ അംശം 70 ശതമാനത്തോളം കുറഞ്ഞുവെന്നാണ്.
30 എണ്ണത്തിന്റെ പാക്കറ്റിന് 30 പൗണ്ട് വിലയുള്ള ഈ ഗുളിക ഊര്‍ജ്ജദായനിയാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. കുടിയന്മാരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ഒരു കണ്ടുപിടുത്തമാണ് ഈ ഗുളിക എന്ന് മിര്‍ക്കില്‍ ചീഫ് എക്സിക്യുട്ടീവ് ഹകന്‍ മാഗ്‌നുസന്‍ പറയുന്നു. എന്നാൽ, ഹാംഗ്‌ഓവര്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഈ ഗുളികക്ക് കഴിയില്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
Post Your Comments