വ്രതാനുഷ്ഠാനങ്ങള്‍ക്കും ചിട്ടകള്‍ക്കും പ്രാധാന്യമുള്ള മാസമാണ് കര്‍ക്കടകം. നിത്യേനയുള്ള രാമായണ പാരായണത്തോടൊപ്പം ചില അനുഷ്ഠാനങ്ങളും സത്ഫലം നല്‍കും.നിത്യേന നിലവിളക്ക് തെളിയിക്കുമ്പോള്‍ വിളക്കത്ത് പുഷ്പമായി ദശപുഷ്പം വയ്ക്കുന്നത് സര്‍വദേവതാ പ്രീതിക്ക് ഉത്തമമാണ്. ദശപുഷ്പത്തിലെ ഓരോ ചെടിയും ഓരോ ദേവതമാരെ പ്രതിനിധീകരിക്കുന്നു. സാധ്യമെങ്കില്‍ കര്‍ക്കടകത്തിലുടനീളം ദശപുഷ്പം ചൂടുന്നതും നന്ന്
കറുക- ആദിത്യനാണു ദേവന്‍. കറുക ചൂടിയാല്‍ ആധികളും വ്യാധികളും ഒഴിയും.
കൃഷ്ണക്രാന്തി- മഹാവിഷ്ണുവാണു ദേവന്‍. കൃഷ്ണക്രാന്തി ചൂടിയാല്‍ വിഷ്ണുപ്രീതി ലഭിക്കും.
തിരുതാളി — മഹാലക്ഷ്മിയാണു ദേവത. ദേവീപ്രസാദവും ഐശ്വര്യവും ഉണ്ടാകുന്നു.
പൂവാംകുരുന്നില- ബ്രഹ്‌മാവാണു ദേവന്‍. ദാരിദ്ര്യദുഃഖം തീരാനാണു പൂവാംകുരുന്നില ചൂടുന്നത്.
കയ്യോന്നി– ശിവനാണു ദേവന്‍. പഞ്ചപാപങ്ങളും തീരുമെന്നാണ് വിശ്വാസം.
മുക്കുറ്റി – പാര്‍വതീദേവിയാണു ദേവത. ഭക്തിയോടെ മുക്കുറ്റി ചൂടിയാല്‍ ഭര്‍തൃസൗഖ്യവും പുത്രഭാഗ്യവും ലഭിക്കും
നിലപ്പന- ഭൂമിദേവിയാണു ദേവത. പാപങ്ങള്‍ അകന്നുപോകും.
ഉഴിഞ്ഞ- ഇന്ദ്രാണിയാണു ദേവത. അഭീഷ്ടസിദ്ധിയാണ് ഉഴിഞ്ഞ ചൂടിയാല്‍ ഫലം.
ചെറൂള- യമദേവനാണു ദേവന്‍. ആയുസ്സു വര്‍ധിക്കുമെന്നാണു വിശ്വാസം.
ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ദശപുഷ്പങ്ങള്‍ അഷ്ടമംഗലങ്ങളില്‍ പ്രധാനമാണ്.
Post Your Comments