Latest NewsKeralaNews

കനത്ത മഴയില്‍ തെങ്ങു വീണ് പരുക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു

 

 

കോഴിക്കോട്: മെഡിക്കല്‍ കോളജ് ക്യാംപസ് റോഡില്‍ തെങ്ങു വീണ് പരുക്കേറ്റ സ്വിഗ്ഗി ജീവനക്കാരായ ബൈക്ക് യാത്രികന്‍ മരിച്ചു. ഗവ. നഴ്‌സിങ് കോളജ് ജീവനക്കാരി ലിസിയുടെ മകന്‍ അശ്വിന്‍ തോമസാണ് (20) മരിച്ചത്.

ഇന്നലെ രാത്രി മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മരണം സംഭവിച്ചത്.

സ്വിഗ്ഗിയിലെ ജീവനക്കാരനായിരുന്ന അശ്വിന്‍ ഗവ. മെഡിക്കല്‍ കോളജ് ക്യാംപസിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button