തൃശൂർ: തൃശ്ശൂർ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന വിദ്യാർത്ഥിനി മരിച്ചു. മാപ്രാണം കൊല്ലാശ്ശേരി വീട്ടിൽ അജയൻ – രശ്മി ദമ്പതികളുടെ മകളായ അനൂജയാണ് മരിച്ചത്. 21 വയസായിരുന്നു മരിച്ചത്.
കഴിഞ്ഞ ദിവസം ചേർപ്പിൽ വല്ലച്ചിറ ഷാപ്പിന് സമീപമായിരുന്നു അപകടം. അനുജയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വൈറ്റിലയിൽ സ്വകാര്യ കോളേജിൽ പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥിനിയാണ് അനുജ. സഹോദരങ്ങൾ: അഞ്ജന അജയകുമാർ, അശ്വിൻ അജയകുമാർ.
Post Your Comments