Latest NewsKeralaNews

ശക്തമായ മഴ തുടരും: ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഉയർന്ന തിരമാല മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം.

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കേരള തീരത്ത് നിന്ന് മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.

പത്തനംതിട്ട മുതൽ എറണാകുളം വരെയും പാലക്കാട്,വയനാട് ജില്ലകളിലും യെല്ലോ അലേർട്ടാണ്. വടക്കൻ കേരളത്തിൽ കൂടുതൽ മഴ ലഭിക്കും. ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരമേഖലയിലുള്ളവർ ജാഗ്രതപാലിക്കണം. കേരള,കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് വ്യാഴാഴ്ച വരെ തുടരും.

Read Also: മാധ്യമ വിചാരണ നിയമവാഴ്ചയ്ക്ക് ആരോഗ്യകരമല്ല: സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല

ഉയർന്ന തിരമാല മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം. കേരളത്തിൽ മൂന്നു ദിവസംകൂടി മഴ തുടരുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. കാലാവർഷക്കാറ്റുകൾ ശക്തി പ്രാപിക്കുന്നതിനൊപ്പം ജാർഖണ്ഡിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയാണ് ശക്തമായ മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും മഴ തുടരരുമെന്നാണ് മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button