Latest NewsKeralaNews

കള്ളൻ കപ്പലിൽ തന്നെ: വാഴ വയ്ക്കേണ്ടത് മുഖ്യമന്ത്രിയുടെ കസേരയിലെന്ന് കെ.കെ രമ

സി.പി.എം പ്രതിരോധത്തിലായ സാഹചര്യങ്ങളിലൊക്കെ ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.കെ.രമ എം.എൽ.എ. എസ്.എഫ്.ഐ പ്രവർത്തകർ വാഴ വയ്ക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ കസേരയിലാണെന്നും എ.കെ.ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണത്തിലെ പ്രതിയെ പിടികൂടുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും രമ നിയമസഭയിൽ ഉന്നയിച്ചു. എ.കെ.ജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു കെ.കെ.രമ.

‘കള്ളൻ കപ്പലിൽ തന്നെയാണ്. കപ്പിത്താന്‍ ആരെന്നേ അറിയാനുള്ളൂ. എ.കെ.ജി സെന്‍ററിന് നേരെ ആക്രമണം ഉണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. അതുകൊണ്ട് കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപിക്കണം. ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി ക്ഷുഭിതനാകുന്നു’- കെ.കെ.രമ ആരോപിച്ചു.

Read Also: മാധ്യമ വിചാരണ നിയമവാഴ്ചയ്ക്ക് ആരോഗ്യകരമല്ല: സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കണമെന്ന് ജസ്റ്റിസ് ജെ.ബി. പര്‍ദിവാല

‘സി.പി.എം പ്രതിരോധത്തിലായ സാഹചര്യങ്ങളിലൊക്കെ ഇത്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ ഒന്നിലും പ്രതികളെ പിടിക്കാനായിട്ടില്ല. 14 വർഷം ആയ കേസുകൾ വരെ ഉദാഹരണമായിട്ടുണ്ട്. അതേസമയം, ആക്രമണത്തിൽ കോണ്‍ഗ്രസിനെ സംശയമുണ്ടെന്ന് എം.എം മണി പറഞ്ഞു. എ.കെ.ജി സെന്‍റർ ആക്രമിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍, അന്വേഷിച്ച് മാത്രമേ കുറ്റവാളിയെ കണ്ടെത്തൂവെന്ന് എം.എം മണി അടിയന്തര പ്രമേയ ചര്‍ച്ചയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button