ന്യൂഡൽഹി: കാലാവസ്ഥയെ പ്രതിരോധിക്കുന്നതിനായി സൈനികർക്ക് പിയുഎഫ് ഷെൽട്ടറുകളൊരുക്കി കേന്ദ്രസർക്കാർ. 50 കോടി രൂപയുടെ കണ്ടെയ്നറുകളായ പിയുഎഫ് ഷെൽട്ടറുകളാണ് കേന്ദ്രം നൽകുന്നത്. ആദ്യഘട്ടത്തിൽ 115 പിയുഎഫ് ഷെൽട്ടർ ഹോമുകളാണ് നിർമ്മിക്കുന്നത്. നിയന്ത്രണരേഖയിൽ നിൽക്കുന്ന സൈനികർക്കാണ് ഷെൽട്ടറുകൾ ലഭിക്കുക.
കുപ്‌വാര, ബന്ദിപ്പോറ, രജൗരി എന്നി മേഖലകളിലാണ് ഷെൽട്ടറുകൾ നിർമ്മിക്കുന്നത്. സ്ഥാനം മാറ്റി സ്ഥാപിക്കാൻ കഴിയുന്ന കണ്ടെയ്നറുകളിൽ സോളാർ പാനലുകളും ഉണ്ടായിരിക്കും. മഞ്ഞുകാലത്തെ തണുപ്പിൽനിന്നും ജവാന്മാർക്ക് സംരക്ഷണവും സുരക്ഷിതത്വവും ഇതുവഴി ലഭിക്കും.
2100 പ്രദേശങ്ങളിലാണ് ജവാന്മാർ പ്രതികൂല കാലാവസ്ഥയിൽ കഴിയുന്നത്. ഈ പദ്ധതി വിജയം കൈവരിക്കുകയാണെങ്കിൽ കൂടുതൽ മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കാലാവസ്ഥയെ പ്രതിരോധിക്കാൻ സൈനികർക്ക് ഈ സംവിധാനം ഉപയോഗപ്രദമാകുമെന്ന് ഉറപ്പുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
Post Your Comments