Latest NewsIndia

മണിപ്പൂരിൽ മണ്ണിടിച്ചിൽ: 14 മരണം, 60 പേർ കുടുങ്ങിക്കിടക്കുന്നെന്ന് സംശയം

ഇംഫാൽ: മണിപ്പൂരിൽ ഉണ്ടായ കനത്ത മണ്ണിടിച്ചിലിനെ തുടർന്ന് 14 പേർ മരണമടഞ്ഞു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏതാണ്ട് 60 ലധികം പേർ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു.

ബുധനാഴ്ച രാത്രിയോടെയാണ് നോനി ജില്ലയിലെ ടുപുൽ റെയിൽവേ സ്റ്റേഷന് സമീപം കനത്ത മണ്ണിടിച്ചിൽ ഉണ്ടായത്. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെത്തിച്ച 23 പേരിൽ 14 പേരും മരണമടഞ്ഞിരുന്നു. അവശേഷിക്കുന്നവർക്ക് വേണ്ടി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരെ സൈനികരും റെയിൽവേ ഉദ്യോഗസ്ഥരും ഗ്രാമീണരും തൊഴിലാളികളും ഉണ്ടെന്ന് സംശയിക്കുന്നു.

സംഭവം നടന്ന ഉടൻ തന്നെ സ്ഥലത്തെത്തിയ ഇന്ത്യൻ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. അതേസമയം, തോരാത്ത മഴയും ചെളിയും രക്ഷാപ്രവർത്തനം ദുസ്സഹമാക്കുകയാണ് എന്ന് ദുരിതാശ്വാസ പ്രവർത്തകർ പറയുന്നു. അപകടത്തെത്തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗുമായി സംസാരിച്ച് സാഹചര്യം വിലയിരുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button