KeralaLatest NewsNews

വല്യേട്ടനാകേണ്ട,ഒപ്പം നടക്കുകയാണ് വേണ്ടത്: ബ്രാഹ്മണിക മനോഭാവം ഇന്നും നമ്മുടെ സഭയില്‍ നിലനില്‍ക്കുന്നുവെന്ന് ലത്തീന്‍ സഭ

സീറോ മലബാര്‍ സഭയ്ക്ക് കേരളത്തിലെ ഇതരസഭകളേക്കാള്‍ അധികം വിഭവസ്രോതസ്സുകളുണ്ടായിരുന്നു, ഉണ്ട് എന്നതു ശരിയാണ്.

കൊച്ചി: സീറോ മലബാര്‍ സഭയെ വിമർശിച്ച് ലത്തീന്‍ സഭ. വല്യേട്ടനാകേണ്ട ഒപ്പം നടക്കുകയാണ് വേണ്ടതെന്ന് കൊച്ചി രൂപതാ അധ്യക്ഷനും ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ ജോസഫ് കരിയില്‍ പരാമർശവുമായി രംഗത്തെത്തി. കൂടുതല്‍ സാഹോദര്യമാണ് പ്രതീക്ഷിക്കുന്നതെന്നും, അതിനുള്ള ചിന്തകളുണ്ടാകണമെന്നും അദ്ദേഹം വടവാതൂര്‍ സെയിന്റ് തോമസ് അപ്പസ്‌തൊലിക് സെമിനാരിയുടെയും പൗരസ്ത്യ വിദ്യാപീഠത്തിന്‍രെയും ജൂബിലി ആഘോഷ സമാപന സമ്മേളനത്തില്‍ സംസാരിക്കവെ പറഞ്ഞു.

‘കേരളസമൂഹത്തിന്റെ പൊതുവെയും കേരളസഭയുടെ വിശേഷിച്ചുമുള്ള സാമൂഹ്യപരിവര്‍ത്തനത്തിനു ഉദയംപേരൂര്‍ സൂനഹദോസ് നല്‍കിയ സംഭാവനകളെ സഭാചരിത്രത്തിലെ ദൗര്‍ഭാഗ്യകരമായ ഒരു സംഭവമാക്കി തമസ്‌കരിക്കാനാകില്ല. പൗരസ്ത്യവിദ്യാപീഠത്തിന്റെ കാര്യത്തിലേയ്ക്കു വരാം. ഈ വടവാതൂര്‍ കലാലയത്തില്‍ നിന്നു തുടക്കത്തില്‍ പുറത്തു വന്നിട്ടുള്ള കുറെ പ്രബന്ധങ്ങളെങ്കിലും ഏക പക്ഷീയമായിരുന്നു എന്ന വിചാരമാണ് എനിക്കുള്ളത്. അവ അ ക്രൈസ്തവമായിരുന്നു എന്നു പോലും പറയാവുന്നതാണ്. സീറോ മലബാര്‍ സഭയുടെ മേധാവിത്വം ഉറപ്പിക്കുന്നതിനുള്ള ഒരു ശ്രമം ഞങ്ങള്‍ക്കതില്‍ ഊഹിക്കാന്‍ കഴിഞ്ഞു’- അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.

Read Also: മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കയ്യും കെട്ടി നോക്കി നിൽക്കണോ? പ്രതികരണവുമായി കെ.കെ ശൈലജ

‘കേരളത്തിലെ ലത്തീന്‍ സഭയുടെ വികാരമാണ് ഞാന്‍ പങ്കു വയ്ക്കുന്നത്. ലോകമെങ്ങും ചരിത്രം രചിക്കപ്പെടുന്നത് ശക്തിയുള്ളവര്‍ക്കു പ്രയോജനപ്പെടുന്ന വിധത്തിലാണ്. ഇന്ത്യയില്‍ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ നാമെല്ലാം അതനുഭവിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യാനുഭവത്തിന്റെ നിര്‍വചനങ്ങളും നാമങ്ങളും മുകളില്‍ നിന്നു താഴേയ്ക്ക് കല്‍പിക്കപ്പെടുകയാണ്. സാമൂഹ്യമായി ദുര്‍ബലരായിരിക്കുന്നവര്‍ അതു അംഗീകരിക്കേണ്ടി വരുന്നു. ഇതാണ് ബ്രാഹ്മണിസം. ബ്രാഹ്മണിക മനോഭാവം ഇന്നും നമ്മുടെ സഭയില്‍ നിലനില്‍ക്കുന്നു. എല്ലാവരും തുല്യരാണ്. പക്ഷേ ചിലര്‍ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ തുല്യരാണ്’- -അദ്ദേഹം പറഞ്ഞു.

‘സീറോ മലബാര്‍ സഭയ്ക്ക് കേരളത്തിലെ ഇതരസഭകളേക്കാള്‍ അധികം വിഭവസ്രോതസ്സുകളുണ്ടായിരുന്നു, ഉണ്ട് എന്നതു ശരിയാണ്. ഭൂതകാലത്തെ നിയന്ത്രിക്കുന്നവര്‍ ഭാവിയെയും നിയന്ത്രിക്കുന്നു, വര്‍ത്തമാനത്തെ നിയന്ത്രിക്കുന്നവര്‍ ഭൂതകാലത്തെ നിയന്ത്രിക്കുന്നു. ഇതാണ് ഈ മേധാവിത്വചിന്തയുടെ പിന്നിലുള്ള തത്വം എന്നു തോന്നുന്നു. മറ്റുള്ളവരുടെ ഭൂതകാലത്തെ കവര്‍ന്നെടുക്കാനുള്ള വിജയകരമായ ശ്രമങ്ങള്‍ ജീവിതത്തിന്റെ നിരവധി മണ്ഡലങ്ങളില്‍ നമുക്കു കാണാം. ചിലപ്പോള്‍ ഇതു പരസ്യമായി ചെയ്യുന്നു, ചിലപ്പോള്‍ ഗൂഢമായും. പക്ഷേ ഫലം ഒന്നു തന്നെ’- ജോസഫ് കരിയില്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button