ആലപ്പുഴ: തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനുനേരെ ബോംബേറുണ്ടായതിനു പിന്നാലെ തിരുവനന്തപുരത്തും ആലപ്പുഴയിലും ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം നടന്നു. ആലപ്പുഴ നഗരത്തിലെ ഇന്ദിരാഗാന്ധി പ്രതിമയുടെ കൈ തകര്‍ത്തു. കൈ മുറിഞ്ഞു നിലത്തു തകർന്ന നിലയിലാണ്.
അതേസമയം, രാത്രി പതിനൊന്നു മണിയോടെയാണ് സ്‌കൂട്ടറിൽ എത്തിയ ആൾ സ്‌ഫോടക വസ്തു എകെജി സെന്ററിന് നേരെ എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിവരമറിഞ്ഞ് പാർട്ടി നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി.
സംസ്ഥാനത്തെ കലാപഭൂമിയാക്കാനാണ് യുഡിഎഫ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രത്തിൽ പ്രവർത്തകർ വീഴരുതെന്നും കോടിയേരി പറഞ്ഞു.
Post Your Comments