ബാങ്ക് ഓഫ് ബറോഡയുടെ കേരള ഓൾ സോണലിൽ പുതിയ അഴിച്ചുപണികൾ. കേരള ഓൾ സോണൽ തലവനായി ശ്രീജിത്ത് കൊട്ടാരത്തിൽ സ്ഥാനമേൽക്കും. കാഞ്ഞങ്ങാട് സ്വദേശിയാണ് ശ്രീജിത്ത് കൊട്ടാരത്തിൽ. കൂടാതെ, ബാങ്ക് ഓഫ് ബറോഡയുടെ കേരള ഓൾ സോണൽ പദവിയിൽ എത്തുന്ന ആദ്യ മലയാളിയെന്ന സ്ഥാനവും ശ്രീജിത്തിന് സ്വന്തം.
ബാങ്ക് ഓഫ് ബറോഡയുടെ കേരള ഓൾ സോണിൽ നാല് റീജിയനുകളാണ് ഉൾപ്പെട്ടിട്ടുള്ളത്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ഇനി റീജിയനുകൾ ചേർന്നതാണ് കേരള സോൺ. ഈ റീജിനുകളുടെ മേധാവിയായിട്ടാണ് ശ്രീജിത്ത് കൊട്ടാരത്തിൽ നിയമിതനായത്. 1999 ലാണ് കാനറ ബാങ്കിൽ ലോ ഓഫീസറായി ശ്രീജിത്ത് കൊട്ടാരത്തിൽ ജോലിയിൽ പ്രവേശിച്ചത്. 2019 ൽ ബാങ്ക് ഓഫ് ബറോഡയിൽ ജനറൽ മാനേജറായി.
Post Your Comments