മഹാരാഷ്ട്ര: ഉദ്ധവ് താക്കറെ സര്‍ക്കാരിനെ വീഴ്ത്തിയ വിമത നേതാവ് ഏകനാഥ് ഷിന്‍ഡേ മുംബെയില്‍ എത്തി. ഗോവയില്‍ നിന്ന് വിമാന മാര്‍ഗ്ഗമാണ് ഏകനാഥ് ഷിന്‍ഡെ മുംബൈയിലെത്തിയത്. ബി.ജെ.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനൊപ്പമാണ് ഏകനാഥ് ഷിന്‍ഡെ രാജ് ഭവനിലെത്തുക. ബി.ജെ.പിയ്ക്ക് ഒപ്പം പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി ഷിന്‍ഡെ ഗവര്‍ണ്ണറെ കാണും. വിമത എം.എല്‍.എമാരുടെ പിന്തുണയും കത്തും അദ്ദേഹം ഹാജരാക്കും.
ഏകനാഥ് ഷിന്‍ഡെ ഉച്ചയ്ക്ക് ശേഷം ഗവര്‍ണര്‍ കോഷിയാരിയെ കാണുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. മഹാരാഷ്ട്രയുടെ ഇരുപതാമത് മുഖ്യമന്ത്രിയായി ബി.ജെ.പിയുടെ ദേവേന്ദ്ര ഫഡ്നാവിസ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ലഭ്യമായ വിവരം. ഷിന്‍ഡേ ഉപമുഖ്യമന്ത്രിയാവും. ഭൂരിപക്ഷം ഉറപ്പാക്കാന്‍ വിമത വിഭാഗം നിയമസഭയില്‍ വിപ്പ് പുറപ്പെടുവിക്കും.
ജപ്പാനിലെ നഗ്ന സന്യാസി മടങ്ങുന്നു: മൂന്നു ദശാബ്ദം ഏകനായി കഴിഞ്ഞ ദ്വീപിലേക്ക്
ഉദ്ധവ് താക്കറേയ്ക്ക് ഒപ്പം ബാക്കിയുള്ള 16 ശിവസേന എം.എല്‍.എമാര്‍ക്കും വിപ്പ് ബാധകമായിരിക്കുമെന്നാണ് വിമതർ പറയുന്നത്. ശിവസേന ഒന്നാണെങ്കിലും അതിന് നിയമസഭയില്‍ ഇപ്പോള്‍ രണ്ട് വിഭാഗങ്ങളുണ്ടെന്നും എന്നാൽ, നിയമസഭാ കക്ഷി നേതാവ് ഏകനാഥ് ഷിന്‍ഡെയാണെന്നും വിമത എം.എൽ.എ ദീപക് കേസര്‍കര്‍ അവകാശപ്പെട്ടു.
Post Your Comments