ബാങ്കിംഗ് സേവന രംഗത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേരിട്ട തകരാറുകൾ പരിഹരിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. രാജ്യ വ്യാപകമായാണ് രണ്ടര മണിക്കൂർ നേരത്തേക്ക് എസ്ബിഐയുടെ സേവനങ്ങൾ നിലച്ചത്. നീണ്ട പരിശ്രമത്തിനൊടുവിലാണ് സെർവർ തകരാറുകൾ ബാങ്ക് പരിഹരിച്ചത്.
എടിഎം, യുപിഐ, ക്രെഡിറ്റ് കാർഡ് എന്നീ സേവനങ്ങളാണ് പൂർണമായും നിലച്ചത്. കൂടാതെ, ബാങ്കുകളുടെ ശാഖകൾ മുഖാന്തരമുള്ള ഇടപാടുകൾക്കും തടസം നേരിട്ടിരുന്നു. എസ്ബിഐ യുടെ അറിയിപ്പ് പ്രകാരം, വ്യാഴാഴ്ച വൈകിട്ട് 5.30 വരെ യോനോ ആപ്പ് സേവനങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാകില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
Also Read: വർക്കല രംഗകലാ കേന്ദ്രം ജൂലൈ 2ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Post Your Comments