Latest NewsNewsIndia

‘ഫേസ്‌ബുക്കിലെ പോസ്റ്റ് ഷെയർ ചെയ്തത് കനയ്യയുടെ മകൻ, ഗെയിം കളിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചത്’: കൂടുതൽ വിവരങ്ങൾ

കനയ്യ ലാലിന്റെ ലൊക്കേഷൻ ചോർത്തിയത് അയൽവാസി നസീം: ഉദയ്പൂർ കേസിലെ കൂടുതൽ വിവരങ്ങൾ

ഉദയ്പൂർ: പ്രവാചക നിന്ദയിൽ നൂപുർ ശർമ്മയെ പിന്തുണച്ചതിന് രാജസ്ഥാനിലെ ഉദയ്പൂർ സ്വദേശിയായ കനയ്യ ലാലിനെ തീവ്ര ഇസ്‌ലാമിസ്റ്റുകളായ മുഹമ്മദ് റിയാസ് അൻസാരി, മുഹമ്മദ് ഗോസ് എന്നിവർ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് രാജ്യം. കനയ്യയെ ഒറ്റിയത് അയൽവാസിയായ നസീം ആണെന്നാണ് പുതിയ റിപ്പോർട്ട്. നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് കനയ്യ ഒരു പോസ്റ്റ് ഷെയർ ചെയ്തിരുന്നു. ഇതിന് പിന്നാലെ, അയൽവാസിയായ നസീം ഇദ്ദേഹത്തിന്റെ പേരും ഫോട്ടോയും സ്ഥലവും ചോർത്തി വാട്ട്സ്ആപ്പ് സ്ഗ്രൂപ്പുകളിൽ വൈറലാക്കി.

Also Read:അഗ്നിപഥില്‍ ചേരുന്നവര്‍ ബിജെപി പ്രവര്‍ത്തകരാണെന്നും അവര്‍ക്ക് തന്റെ സര്‍ക്കാര്‍ ജോലി നല്‍കില്ലെന്നും മമത ബാനര്‍ജി

2022 ജൂൺ 15 ന്, നസീം ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. തനിക്കെതിരെ ഉയർന്ന പരാതിയുമായി ബന്ധപ്പെട്ട നിയമനടപടികൾക്കായി കനയ്യ പോലീസ് സ്റ്റേഷനിലെത്തി. നസീമിന്റെ പരാതിക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, തന്റെ മൊബൈൽ ഫോണിൽ ഗെയിം കളിക്കുന്നതിനിടെ മകൻ അബദ്ധത്തിൽ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഷെയർ ചെയ്തതായി കനയ്യ പോലീസിന് നൽകിയ അപേക്ഷയിൽ പറയുന്നു. പോസ്റ്റ് ഇട്ട് രണ്ട് ദിവസത്തിന് ശേഷം രണ്ട് പേർ തന്റെ കടയിൽ എത്തി ഫോൺ കാണണമെന്ന് ആവശ്യപ്പെട്ടുവെന്നും, അവർ പോസ്റ്റിനെക്കുറിച്ച് തന്നോട് ചോദിച്ചെന്നും കനയ്യ നൽകിയ വിശദീകരണ അപേക്ഷയിൽ പറയുന്നു. തനിക്ക് ഫോൺ എങ്ങനെ പ്രവർത്തിപ്പിക്കണമെന്ന് അറിയില്ലെന്നും മകൻ ഗെയിം കളിക്കാൻ അത് ഉപയോഗിച്ചുവെന്നും കനയ്യ ലാൽ കടയിലെത്തിയവർക്ക് മറുപടി നൽകി. അവർ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ആവർത്തിക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നതായി കനയ്യയുടെ അപേക്ഷയിലുണ്ട്.

2022 ജൂൺ 11-ന് ആണ് നസീം കനയ്യയ്ക്കെതിരെ പരാതി നൽകിയത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ, തന്റെ സമുദായത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് പരാതി നൽകിയതെന്ന് ആയിരുന്നു നസീം കനയ്യയ്ക്ക് മറുപടി നൽകിയത്. പിന്നീട്, നസീമും അയാളുടെ സമുദായത്തിലെ മറ്റ് അഞ്ച് പേരും തന്റെ കടയിലെത്തി തന്നെ ഭീഷണിപ്പെടുത്തിയതായി കനയ്യ പോലീസിനോട് പരാതിപ്പെട്ടു. തനിക്ക് സുരക്ഷയൊരുക്കണമെന്നായിരുന്നു കനയ്യയുടെ ആവശ്യം.

Also Read:ഇഷ അംബാനി: റിലയൻസ് റീട്ടെയിൽ യൂണിറ്റിന്റെ ചെയർപേഴ്സൺ ആയേക്കും

നസീമും മറ്റുള്ളവരും തന്റെ ഫോട്ടോയും വിലാസവും ഉൾപ്പെടെയുള്ള വിവരങ്ങൾ അവരുടെ കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ ചോർത്തിയെന്ന് കനയ്യ ലാൽ പരാതിയിൽ ആരോപിച്ചു. കനയ്യ ലാലിനെ എവിടെയെങ്കിലും കണ്ടാലോ, കട തുറന്നാലോ കൊന്നുകളയണമെന്നായിരുന്നു ഇവർ സമൂഹത്തെ പ്രകോപിപ്പിച്ചത്. ‘എന്റെ കട തുറക്കരുതെന്ന് അവർ എന്നെ സമ്മർദ്ദത്തിലാക്കുന്നു. ഞാൻ എന്റെ കട തുറന്നാൽ അവർ എന്നെ കൊല്ലും. എന്റെ കട തുറക്കാനും സംരക്ഷണം നൽകാനും സഹായിക്കണം’, കനയ്യ പോലീസിനോട് അഭ്യർത്ഥിച്ചു.

കനയ്യ ലാലിന്റെ അപേക്ഷയിൽ പോലീസ് സുരക്ഷ ഒരുക്കിയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിഷയം ഒത്തുതീർപ്പിലേക്ക് കലാശിച്ചിരുന്നു. ഒത്തുതീർപ്പുണ്ടായതിനാൽ അഞ്ചുപേർക്കെതിരെ നിയമനടപടി വേണ്ടെന്ന് ലാൽ പോലീസിന് കത്ത് നൽകിയിരുന്നു. ഇതിന് ശേഷമാണ് കനയ്യ കൊല്ലപ്പെടുന്നത്. ഇതോടെ, എഎസ്‌ഐ ഭൻവർലാലിനെ സസ്‌പെൻഡ് ചെയ്തു. ഒത്തുതീർപ്പ് ഉണ്ടായിട്ടും ദാരുണ സംഭവം എങ്ങനെ ഉണ്ടായെന്ന ചോദ്യമാണ് ഉയരുന്നത്.

വിഷയത്തിൽ രാജസ്ഥാൻ പോലീസിന്റെ നിഷ്‌ക്രിയത്വത്തെ കുറിച്ച് ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്തുകൊണ്ടാണ് കനയ്യ ലാലിന് സുരക്ഷ നല്കാതിരുന്നതെന്നും, ലാലിനെ ഭീഷണിപ്പെടുത്തിയ 5-7 ഇസ്ലാമിസ്റ്റുകളെ എന്തുകൊണ്ട് പോലീസ് അറസ്റ്റ് ചെയ്തില്ലെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നു. കൃത്യസമയത്ത് പ്രവർത്തിക്കാത്ത പോലീസുകാരുടെ ഉത്തരവാദിത്തം നിശ്ചയിക്കുന്നതിൽ രാജസ്ഥാൻ സർക്കാർ പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷവും ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button